Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർട്ടിഫിക്കറ്റുകൾ...

സർട്ടിഫിക്കറ്റുകൾ നഷ്​ടപ്പെട്ട വിദ്യാർഥിനിക്ക്​ താൽക്കാലിക മെഡിക്കൽ ​​പ്രവേശനത്തിന്​ അനുമതി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് എം.ബി.ബി.എസിന് പ്രവേശനം നൽകാൻ ഹൈകോടതി നിർദേശം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന ഉപാധിയോടെ കണ്ണൂർ തലശ്ശേരി സ്വദേശിനി റെസ്പാന ഹുസൈനാണ് കോടതി പ്രവേശനാനുമതി നൽകിയത്. കണ്ണൂർ മെഡിക്കൽ കോളജിേലക്ക് അലോട്ട്മ​െൻറ് മെമ്മോ ലഭിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട തുടർനടപടിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ സർട്ടിഫിക്കറ്റുകൾ നഷ്ടമായെന്നും ഇതി​െൻറ പേരിൽ പ്രവേശനം അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനി ഹരജി നൽകിയത്. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അലോട്ട്മ​െൻറിന് ചെന്നെങ്കിലും പ്രവേശം നൽകാൻ പ്രവേശന പരീക്ഷ കമീഷണറും കോളജ് പ്രിൻസിപ്പലും തയാറായില്ല. അഞ്ച് ലക്ഷത്തി​െൻറ ഡി.ഡിയും ആറ് ലക്ഷത്തി​െൻറ ബാങ്ക് ഗാരൻറിയും നൽകിയതാണ്. ഡൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും ധരിപ്പിച്ചു. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതുവരെ താൽക്കാലിക പ്രവേശനത്തിന് ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇൗ ആവശ്യം ഹൈകോടതി അനുവദിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story