Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:06 PM IST Updated On
date_range 1 Sept 2017 2:06 PM ISTപ്രവാസികള്‍ക്ക് പുനരധിവാസ വായ്പ നല്‍കണം
text_fieldsbookmark_border
കുട്ടനാട്: പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് വായ്പ നല്‍കാൻ ബാങ്കുകള്‍ തയാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. തങ്കച്ചന്‍ ലൂക്കോസ് ആവശ്യപ്പെട്ടു. പ്രവാസി പെന്‍ഷന്‍ 2000 രൂപയില്‍നിന്ന് 5000 ആയി വർധിപ്പിക്കണമെന്നും 60 വയസ്സ് കഴിഞ്ഞിട്ടും ക്ഷേമനിധിയില്‍ ചേരാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. ടോം ഉഴുന്നാലിെൻറ മോചനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണം. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് പി.ഡി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.സി. മാത്തുക്കുട്ടി, ബിജുമോന്‍ അട്ടിയില്‍, ബോണി മാത്യു, ടി.ടി. തോമസ്, ജയ്സണ്‍ ജയിംസ്, വി.കെ. നടേശന്‍, പി.ടി. സജീവ്, പി.സി. ബേബി എന്നിവര്‍ സംസാരിച്ചു. അവശനിലയിലായ വയോധികയെ പൊലീസ് ആശുപത്രിയിലെത്തിച്ചു കുട്ടനാട്: ദാരിദ്ര്യവും രോഗവുംമൂലം അവശനിലയിൽ കണ്ടെത്തിയ വയോധികയെ ജനമൈത്രി പൊലീസ് ആശുപത്രിയിലെത്തിച്ചു. വെളിയനാട് പഞ്ചായത്ത് 11ാം വാർഡ് ആലക്കാട്ടുപറമ്പ് ലക്ഷംവീട് കോളനിയിൽ തങ്കമ്മയെയാണ് (85) രാമങ്കരി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനമൈത്രി ബീറ്റിെൻറ ഭാഗമായി പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ൈദന്യാവസ്ഥ മനസ്സിലാക്കുന്നത്. വാർധക്യസഹജ രോഗങ്ങളും പട്ടിണിയുംമൂലം ഇവർ ഏറെ അവശയായിരുന്നു. ജീർണാവസ്ഥയിലായ വീട്ടിനുള്ളിൽ വയോധിക ഏറെ കഷ്ടത അനുഭവിക്കുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു. സി.പി.ഒ അലക്‌സ്, വനിത സി.പി.ഒ സിന്ധു എന്നിവർ വിവരം അറിയിച്ചതനുസരിച്ച് രാമങ്കരി പ്രിൻസിപ്പൽ എസ്.ഐ ജി. അജിത്കുമാർ, ഗ്രേഡ് എസ്.ഐയും സി.ആർ.ഒയുമായ എം.എ. ടോമി എന്നിവർ സ്ഥലത്തെത്തി. സമീപവാസികളുടെ സഹായത്തോടെ ഭക്ഷണം നൽകിയശേഷം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറപ്പി കേന്ദ്രം അരൂർ: തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറപ്പി കേന്ദ്രം തുറന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുക നാഷനൽ ഇൻഷുറൻസ് കമ്പനി സീനിയർ മാനേജർ കെ.പി. അംബുജാക്ഷൻ നൽകി. എ.എം. ആരിഫ് എം.എൽ.എ തുക തുറവൂർ ബി.പി.ഒ ഹെലൻകുഞ്ഞിന് കൈമാറി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.എസ്. ബാബു, ഹെഡ്മിസ്ട്രസ് യു. ഉഷ, ബി.ആർ.സി ട്രെയിനർ പി.എസ്. വിനായകൻ, ആർ. മിനി എന്നിവർ സംസാരിച്ചു. ആഴ്ചയിൽ രണ്ടുദിവസം ഫിസിയോതെറപ്പി സെൻറർ പ്രവർത്തിക്കുമെന്ന് ഇൻസ്ട്രക്ടർ ആർ. ശരത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story