Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:06 PM IST Updated On
date_range 1 Sept 2017 2:06 PM ISTകയർ തൊഴിലാളികൾക്കും ഉൽപാദകർക്കും 13 കോടി വിതരണം ചെയ്തു
text_fieldsbookmark_border
ആലപ്പുഴ: കയർ തൊഴിലാളികൾക്കും ചെറുകിട ഉൽപാദകർക്കും വിവിധ പദ്ധതികളിലായി സംസ്ഥാന സർക്കാർ 13 കോടി രൂപ വിതരണം ചെയ്തു. ജൂണിലും ജൂലൈയിലും 16.50 കോടി രൂപയുടെ ഉൽപാദന ഓർഡറുകൾ നൽകി കയറുൽപന്നങ്ങൾ നിർമിക്കാൻ കയർ കോർപറേഷൻ നടപടി എടുത്തിരുന്നു. കയർ മന്ത്രി ഡോ. തോമസ് ഐസക്കിെൻറ നിർദേശപ്രകാരം തയാറാക്കിയ വിപണ േപ്രാത്സാഹന പദ്ധതിയുടെ ഭാഗമായാണ് 55 സഹകരണ സംഘങ്ങൾക്ക് ഒരുകോടി രൂപ വിതരണം ചെയ്യുന്നത്. കയർ കോർപറേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ആർ. നാസർ വിതരണം നിർവഹിച്ചു. കയർ കോർപറേഷൻ ഉദ്യോഗസ്ഥരായ എൻ. സുനുരാജ്, എ. റോഷ്ന എന്നിവരും ചെറുകിട ഉൽപാദക സഹകരണസംഘം പ്രസിഡൻറുമാരും പങ്കെടുത്തു. മണൽക്കടത്ത്: കൺേട്രാൾ റൂം തുറന്നു ആലപ്പുഴ: ഓണം-ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ അനധികൃത വയൽ നികത്ത്, മണൽ-പാറ ഖനനം, കുന്നിടിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികൾ പിടികൂടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം തുറന്നു. ജില്ല-താലൂക്ക് തലങ്ങളിൽ പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽപെടുന്നവർ കൺേട്രാൾ റൂം: 0477 2238630, ടോൾഫ്രീ നമ്പർ: 1077, അമ്പലപ്പുഴ: 0477 2253771, ചേർത്തല: 0478 2813103, കുട്ടനാട്: 2702221, കാർത്തികപ്പള്ളി: 0479 2412797, ചെങ്ങന്നൂർ: 0479 2452334, മാവേലിക്കര: 0479 2302216, ആർ.ഡി.ഒ ആലപ്പുഴ: 0477 2263441, ആർ.ഡി.ഒ ചെങ്ങന്നൂർ: 0479 2452225 എന്നീ നമ്പറുകളിൽ അറിയിക്കണം. പക്ഷി കണക്കെടുപ്പ് ആലപ്പുഴ: വനം വന്യജീവി വകുപ്പിെൻറ ഗ്രീൻ പാർട്ണർ പദ്ധതിയുടെ ഭാഗമായുള്ള ഓണം ബേർഡ് കൗണ്ട് 2017 ബേർഡ് മോണിറ്ററിങ് േപ്രാഗ്രാം നാലുവരെ നടക്കും. താൽപര്യമുള്ളവർ അവരവരുടെ പ്രദേശത്തെ പക്ഷികളുടെ വിവരങ്ങൾ www.ebird.org/india എന്ന വെബ്സൈറ്റിൽ നൽകണം. ഫോൺ: 9447144425, 8547603663.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story