Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:02 PM IST Updated On
date_range 1 Sept 2017 2:02 PM ISTഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി സംസ്ഥാനപാത
text_fieldsbookmark_border
എടവനക്കാട്: വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പുനർനിർമാണം പുരോഗമിക്കുന്ന അയ്യമ്പിള്ളി പാലത്തിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന പാത കുണ്ടും കുഴിയും നിറഞ്ഞ് തകർന്നു. ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ സംവിധാനവും വാർഡൻമാരുമുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. സംസ്ഥാനപാതയിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത് അവധി ദിനങ്ങളിലാണ്. ഓണം-ബലിപെരുന്നാൾ തുടങ്ങിയ ഉത്സവ സീസണായതോടെ ഗതാഗത തിരക്ക് പതിന്മടങ്ങായി വർധിച്ചു. സ്കൂൾ അവധി കൂടിയായതോടെ തിരക്ക് കൂടി. അവധിക്കാലത്ത് ചെറായി ബീച്ചുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്കായിരിക്കും. റോഡിെൻറ ശോച്യവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തുണ്ട്. പക്ഷേ, പൊതുമരാമത്തുവകുപ്പ് ഉറക്കം നടിക്കുകയാണ്. റോഡിൽ ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് കൂനകളും കുഴികളും നികത്തി റോഡ് സഞ്ചാരയോഗ്യമാക്കിയിെല്ലങ്കിൽ ഗതാഗതം വൻ പ്രതിസന്ധി സൃഷ്ടിക്കും. ഗതാഗതക്കുരുക്ക് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വ്യാപാരികളും പരാതിപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story