Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്കും ക്ഷീര സംഘവും:...

ബാങ്കും ക്ഷീര സംഘവും: ഭരണിക്കാവിലെ കോൺഗ്രസിൽ ഗ്രൂപ്പുപോര്​ ശക്തം

text_fields
bookmark_border
കറ്റാനം: ഭരണിക്കാവിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തം. കാലുവാരൽ കാരണം ക്ഷീരസംഘം ഇടതുപക്ഷത്തി​െൻറ കൈകളിലായതും സർവിസ് സഹകരണ ബാങ്കിലെ നേതാക്കളുടെ ബന്ധുക്കളായ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതുമാണ് പാർട്ടിയിൽ പ്രശ്നങ്ങൾക്ക് കാരണം. 35 വർഷം കോൺഗ്രസ് ഭരിച്ച കറ്റാനം ക്ഷീരോൽപാദക സംഘമാണ് നിസ്സാര ഭൂരിപക്ഷത്തിന് ഇടതുപക്ഷം പിടിച്ചെടുത്തത്. കോൺഗ്രസിലെ ഒരു വിഭാഗം കാലുവാരിയതാണ് സംഘം നഷ്ടപ്പെടാൻ കാരണമെന്നുകാണിച്ച് പരാജയപ്പെട്ടവർ ഡി.സി.സി പ്രസിഡൻറിന് പരാതി നൽകി. എ ഗ്രൂപ്പി​െൻറ മേൽക്കോയ്മ തകർക്കാൻ വി.എം. സുധീരൻ വിഭാഗം നടത്തിയ നീക്കമാണ് തോൽവിക്ക് കാരണമെന്നാണ് ആക്ഷേപം. സുധീരൻ വിഭാഗമാണ് കറ്റാനം ബാങ്കിന് നേതൃത്വം നൽകുന്നത്. ഇതുസംബന്ധിച്ച് തർക്കം നടക്കുന്നതിനിടെ കറ്റാനം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ എ ഗ്രൂപ് നേതാവി​െൻറ ഭാര്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വിഷയം വഷളാക്കിയത്. അവധിയെടുത്ത് പോയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ ഗ്രൂപ് താൽപര്യങ്ങളാണെന്നാണ് എ ഗ്രൂപ്പി​െൻറ വാദം. ദീർഘകാലം മണ്ഡലം പ്രസിഡൻറായിരുന്ന ജി. രാധാകൃഷ്ണ​െൻറ ഭാര്യ ലേഖ, സെക്രട്ടറിയായിരുന്ന കുറുപ്പി​െൻറ മകൾ സേതുലക്ഷ്മി എന്നിവർക്കാണ് ബാങ്ക് പ്രസിഡൻറ് കല്ലൂർ മനോജ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ബോർഡ് വിളിച്ച ജീവനക്കാരുടെ യോഗത്തിൽ എത്താതിരുന്നതാണ് കാരണം. എന്നാൽ, അവധിയെടുത്തുപോയ ജീവനക്കാർക്ക് നോട്ടീസ് നൽകിയതിന് പിന്നിൽ വേറെ താൽപര്യങ്ങളാണെന്നാണ് എ ഗ്രൂപ് പറയുന്നത്. ഡി.സി.സി പ്രസിഡൻറിന് പരാതി നൽകിയിട്ടുണ്ടെന്നും എ ഗ്രൂപ് നേതാക്കൾ പറഞ്ഞു. എന്നാൽ, നിയമപ്രകാരമുള്ള നോട്ടീസാണ് ജീവനക്കാർക്ക് നൽകിയതെന്ന് ബാങ്ക് പ്രസിഡൻറ് കല്ലൂർ മനോജ് പറഞ്ഞു. മതിയായ വിശദീകരണം നൽകുന്നതിന് പകരം വിവാദമാക്കുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മുടങ്ങും മുഹമ്മ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story