Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക​െൻറ അനുഗ്രഹം​...

അധ്യാപക​െൻറ അനുഗ്രഹം​ വിദ്യാർഥിക്ക്​ അവാർഡ് ^തോമസ്​ മാര്‍ അത്തനാസിയോസ്

text_fields
bookmark_border
അധ്യാപക​െൻറ അനുഗ്രഹം വിദ്യാർഥിക്ക് അവാർഡ് -തോമസ് മാര്‍ അത്തനാസിയോസ് ചെങ്ങന്നൂര്‍: അധ്യാപക​െൻറ അനുഗ്രഹം ലഭിക്കുക എന്നതാണ് വിദ്യാർഥികൾക്ക് ലഭിക്കുന്ന അവാർഡെന്ന് ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. നാഷനല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്സ് ജില്ല കമ്മിറ്റി കുട്ടികൾക്കായി നടത്തിയ ചിത്രരചന-ഉപന്യാസ മത്സരത്തി​െൻറ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഷൈൻ കാടുവെട്ടൂർ, താലൂക്ക് പ്രസിഡൻറ് രാജീവ് പള്ളത്ത്, വൈസ് പ്രസിഡൻറ് സജി വർഗീസ്, റിട്ട. അധ്യാപകൻ രാമാനുജൻ, സിബു ബാലൻ, ബിനു, പ്രശാന്ത് മുളക്കുഴ, പ്രസാദ്, അനിൽ ദത്ത് എന്നിവർ സംസാരിച്ചു. കിഴക്കേനട ഗവ. യു.പി.ജി സ്‌കൂളില്‍ നടന്ന മത്സരം ദേശീയ പ്രസിഡൻറ് പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഒ.എസ്. ഉണ്ണികൃഷ്ണനും നിർവഹിച്ചു. ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു എലി കഴിച്ച കടലമാവ്, പഴകിയ വറുത്ത മീൻ, അജിനമോേട്ടാ മൂന്ന് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെങ്ങന്നൂർ: മാന്നാറിലും ബുധനൂരിലുമായി 15 കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് ഹോട്ടലുകൾക്കെതിരെ കേസെടുത്തു. മൂന്ന് ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്തിനോട് ശിപാർശ ചെയ്തു. പരുമല പള്ളി പെരുന്നാളി​െൻറ ഭാഗമായി 'ഓപറേഷൻ ആരോഗ്യ' പേരിലാണ് പരിശോധന നടത്തിയത്. എലി കഴിച്ച കടലമാവ്, കേടായ ഏത്തക്കാപ്പഴം, പഴകിയ വറുത്ത മീൻ, കേടായ വിവിധതരം കേക്കുകൾ, ടോപ്പിക്കാന ജ്യൂസ് എന്നിവയും വിവിധതരം ജ്യൂസുകൾ, തൈര്, സ്ട്രോബറി, നിറംചേർത്ത എണ്ണ, ആപ്പിൾ, ഭക്ഷണത്തിൽ ചേർക്കുന്ന നിറങ്ങൾ, കാലാവധി കഴിഞ്ഞ പാൽ, ബ്രഡ് ഉൾപ്പെടെയുള്ളവയും പിടിച്ചെടുത്തു. അജിനാമോട്ടോ, സിഗററ്റ് ഉൾപ്പെടെയുള്ളവയും പിടിച്ചെടുത്തു. അഞ്ച് ഹോട്ടൽ, നാല് ബേക്കറി, രണ്ട് തട്ടുകട, രണ്ട് വീട്ടിൽ ഊണ്, രണ്ട് കൂൾബാർ എന്നീ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാന്നാർ കുട്ടമ്പേരൂർ, മുട്ടേൽ എം.ഡി.എൽ.പി സ്കൂൾ എന്നിവയുടെ നൂറുമീറ്റർ പരിധിക്കുള്ളിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ രണ്ട് കടകൾക്കെതിരെ 500, 1000 രൂപ വീതം പിഴ ചുമത്തി. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. സാബു സുഗതൻ, മെഡിക്കൽ ഓഫിസർ ഡോ. വിദ്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, വിനോദ്, ദിലീപ്, റെജി ഡെയ്ൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം, കേടായ സാധനങ്ങൾ പിടച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുകൾ പുറത്തുവിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story