Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:44 AM GMT Updated On
date_range 31 Oct 2017 5:44 AM GMTസെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: എം.ഐ.ഇ.ടി ഹൈസ്കൂളിൽ ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭാവി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എ. കാസിം അധ്യക്ഷത വഹിച്ചു. പ്രഫ. ജോസ്കുട്ടി ഒഴുകയിൽ വിഷയാവതരണം നടത്തി. യു. ഉമ്മർ മാസ്റ്റർ, കെ.പി. റസാഖ്, കെ.എം. ഫാത്തിമ എന്നിവർ സംസാരിച്ചു. സെമിനാറിെൻറ ഭാഗമായി നടന്ന ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് എം.എൽ.എ സമ്മാന ദാനം നടത്തി. വിദ്യാർഥികളിൽ രാഷ്ട്രീയ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഒ.ബി.സി കമീഷൻ രൂപവത്കരിക്കണം മൂവാറ്റുപുഴ: പട്ടികജാതി ലിസ്റ്റിൽനിന്ന് പുറത്തുപോകേണ്ടി വന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ എസ്.സി, എസ്.ടി കമീഷൻപോലെ ഒ.ബി.സി കമീഷൻ രൂപവത്കരിക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ചേരമർ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി. സി.എ. ബാബു അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, പി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
Next Story