Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആനക്കുട്ടികളെ കടത്തിയ...

ആനക്കുട്ടികളെ കടത്തിയ കാർ വിട്ടുകൊടുക്കാനുള്ള ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
കൊച്ചി: ആനക്കുട്ടികളെ കടത്താന്‍ ഉപയോഗിച്ച കാര്‍ ഉടമക്ക് വിട്ടുനല്‍കിയ കീഴ്‌കോടതി വിധിക്ക് ഹൈകോടതിയുടെ സ്റ്റേ. പമ്പയിൽനിന്ന് ആനക്കുട്ടികളെ കടത്താൻ ഉപയോഗിച്ച കാർ തിരിച്ചുനൽകാനുള്ള ഉത്തരവ് ചോദ്യംചെയ്ത് പമ്പ ഫോറസ്റ്റ് േറഞ്ച് ഓഫിസര്‍ നൽകിയ ഹരജിയിലാണ് ഉത്തരവ്. രണ്ട് ആനക്കുട്ടികളെ കടത്തുന്നതിനിടെ എരുമേലി സൗത്ത് കെ.ബി. തോമസ് എന്നയാളുടെ ഷെവർെല ടവേര കാർ പൊലീസ് പിടിച്ചെടുത്തിരുന്നു. കാറിലുണ്ടായിരുന്ന മഹേഷ്, രാജന്‍, സാല്‍വിന്‍, മോഹനന്‍ എന്നിവർക്കെതിരെ കേസുമെടുത്തു. ഉടമ മജിസ്ട്രറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കാർ വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ കാര്‍ വിട്ടുനല്‍കുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോടതി നിര്‍ദേശങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story