Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്ടറുടെ...

കലക്ടറുടെ 'സേവനസ്​പർശ'ത്തിൽ 78 പരാതികൾക്ക് പരിഹാരം

text_fields
bookmark_border
ആലപ്പുഴ: കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ ചേർത്തല താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്ത് 'സേവനസ്പർശ'ത്തിൽ ലഭിച്ച 453 പരാതികളിൽ 78 എണ്ണം തീർപ്പാക്കി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ചേർത്തല എസ്.എൻ.എം.ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് ആരംഭിച്ച അദാലത്തിൽ നേരേത്ത ലഭിച്ച പരാതികൾക്ക് പുറമേ പുതിയ പരാതികൾക്കും തീർപ്പുണ്ടാക്കി. അഞ്ചുവർഷം മുമ്പ് തിരുപ്പതിയിൽനിന്ന് െട്രയിൻ യാത്രക്കിടെ കാണാതായ 35കാരനായ മകനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന പരാതിയുമായി അമ്മ ചേർത്തല നഗരസഭ 13ാം വാർഡ് ഇടനാട്ട് വീട്ടിലെ ചന്ദ്രിക അദാലത്തിലെത്തി. അമ്മയും മകനുമൊത്തുള്ള യാത്രയിൽ സേലത്താണ് കാണാതായത്. സേലം പൊലീസ് സ്റ്റേഷനിലും എറണാകുളം റെയിൽേവ പൊലീസിനും പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അമ്മയുടെ പരാതി. അന്വേഷണം സംബന്ധിച്ച ഒരു വിവരവും പൊലീസ് അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം അടിയന്തരമായി നടത്തി റിപ്പോർട്ട് നൽകാൻ ചേർത്തല ഡിവൈ.എസ്.പിക്ക് കലക്ടർ നിർദേശം നൽകി. സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് കേടായതിനാൽ മൂന്നാംനിലയിലെ സ്റ്റേറ്റ് ടാക്സ് ഓഫിസിൽ എത്താൻ ബുദ്ധിമുട്ടുന്നതായി ഭിന്നശേഷിക്കാരനായ ജീവനക്കാരൻ കലക്ടർക്ക് പരാതി നൽകി. ലിഫ്റ്റ് കേടായ ദിവസം തന്നെ വിവരം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി തഹസിൽദാർ കലക്ടറെ അറിയിച്ചു. ലിഫ്റ്റി​െൻറ കേടുപാട് തീർത്ത് എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എക്സി. എൻജിനീയർക്ക് നിർദേശം നൽകി. മന്ത്രി പി. തിലോത്തമ​െൻറ എം.എൽ.എ ഫണ്ടിൽനിന്ന് മുഹമ്മ പള്ളിക്കുന്ന് സിക്സസ് ക്ലബിന് വോളിബാൾ കോർട്ടിൽ ഫ്ലഡ്ലൈറ്റ് സ്ഥാപിക്കാൻ അനുവദിച്ച 1.50 ലക്ഷം രൂപ ഒന്നര വർഷം കഴിഞ്ഞിട്ടും വിനിയോഗിച്ചിട്ടില്ലെന്ന് സെക്രട്ടറി വിജീഷ് കുമാർ പരാതി നൽകി. ഫയലിൽ നടപടി വേഗത്തിൽ സ്വീകരിക്കാൻ എ.ഡി.സി ജനറലിലെ കലക്ടർ ചുമതലപ്പെടുത്തി. ചേർത്തല നഗരത്തിൽ ട്രാഫിക് നിയമം കർശനമായി പാലിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പൊതുപരാതിയും അദാലത്തിൽ ലഭിച്ചു. ട്രാൻസ്പോർട്ട് സ്റ്റാൻഡിന് സമീപം തണ്ണീർമുക്കം റോഡിന് ഇരുവശത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം അപടങ്ങൾ പതിവാകുന്നതായി വേളോർവട്ടം ശശികുമാർ നൽകിയ പരാതി നേരിട്ട് അന്വേഷിക്കാൻ ഡിവൈ.എസ്.പിക്ക് കലക്ടർ നിർദേശം നൽകി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 156, പഞ്ചായത്ത്/നഗരസഭ -161, കെ.എസ്.ഇ.ബി -നാല്, കെ.എസ്.ആർ.ടി.സി -രണ്ട്, ആർ.ടി.ഒ -മൂന്ന്, സപ്ലൈ ഓഫിസ് -16, ബാങ്ക് വായ്പ -17, ഭൂമിയിനം മാറ്റുന്നതിന് -12, തൊഴിൽ -17 എന്നിങ്ങനെ അപേക്ഷകൾ ലഭിച്ചു. മറ്റ് ഓഫിസുകളുമായി ബന്ധപ്പെട്ടതായിരുന്നു 42 അപേക്ഷകൾ. ശാരീരിക അവശതയുള്ള അപേക്ഷകരിൽനിന്ന് കലക്ടർ വേദിക്ക് പുറത്തെത്തി നേരിട്ട് അപേക്ഷ സ്വീകരിച്ച് വിവരങ്ങൾ ആരാഞ്ഞു. ചേർത്തല താലൂക്ക് ഓഫിസ് സ്റ്റാഫ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി അപേക്ഷ പൂരിപ്പിച്ച് നൽകാൻ സംവിധാനം ഒരുക്കിയിരുന്നു. പി.എം. മുഹമ്മദ് ഷെരീഫ്, ടി.വി. ജോൺ, ആർ. ഉഷ, തങ്കച്ചൻ തോട്ടങ്കര എന്നിവർ നേതൃത്വം നൽകി. സബ് കലക്ടർ വി.ആർ.കെ. തേജ മൈലവരപ്പു, എ.ഡി.എം ഐ. അബ്ദുൽ സലാം, പുഞ്ച സ്പെഷൽ ഓഫിസർ മോൻസി അലക്സാണ്ടർ, ഡെപ്യൂട്ടി കലക്ടർമാരായ പി.എസ്. സ്വർണമ്മ, വി.എം. വേണുഗോപാൽ, തഹസിൽദാർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story