Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:11 AM IST Updated On
date_range 31 Oct 2017 11:11 AM ISTറേഷൻകടകളിലെ ഇപോസ് മെഷിെൻറ സംസ്ഥാനതല ഉദ്ഘാടനം 10ന്
text_fieldsbookmark_border
ചേര്‍ത്തല-: റേഷന്‍കടകളില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷിെൻറ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10ന് കരുനാഗപ്പള്ളിയില്‍ നടക്കുമെന്ന് ഭക്ഷ്യ-മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മെഷിെൻറ പ്രവര്‍ത്തനം വിലയിരുത്തി വരുന്ന ജനുവരിയോടെ സംസ്ഥാനത്തെ 14,335 റേഷന്‍ കടകളിലും സ്ഥാപിക്കും. ഇതോടെ സുതാര്യമായ പൊതുവിതരണ സമ്പ്രദായം നടപ്പാകും. രാജ്യത്ത് 67 ശതമാനം പേര്‍ക്ക് മുന്‍ഗണന പട്ടികയില്‍ വരാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, കേരളത്തില്‍ 46 ശതമാനമായി പരിമിതപ്പെടുത്തി. അര്‍ഹതപ്പെട്ടവര്‍ ധാരാളം ഇപ്പോഴും വെളിയിലുണ്ട്. മൂന്നുതവണ റേഷന്‍ വാങ്ങാത്തവര്‍ക്ക് തുടര്‍ന്ന് നല്‍കേണ്ടതില്ലെന്നും അത് അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്ക് നല്‍കണമെന്നുമുള്ള വിഷയങ്ങൾ മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story