Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:11 AM IST Updated On
date_range 31 Oct 2017 11:11 AM ISTൈക്രസ്തവർ ദേവാലയങ്ങളോട് അടുത്തു നിൽക്കണം ^ബസേലിയോസ് തോമസ് കാതോലിക്ക ബാവ
text_fieldsbookmark_border
ൈക്രസ്തവർ ദേവാലയങ്ങളോട് അടുത്തു നിൽക്കണം -ബസേലിയോസ് തോമസ് കാതോലിക്ക ബാവ മൂവാറ്റുപുഴ: ൈക്രസ്തവ സമൂഹം ദേവാലയങ്ങളോട് അടുത്ത് നിൽക്കുകയും വിശുദ്ധിയിൽ വളരുകയും വേണമെന്ന് ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്ക പള്ളിയുടെ ദ്വിശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തെ അറിയുന്നതിനുള്ള പരിശുദ്ധയിടമാണ് ദേവാലയങ്ങൾ. ൈക്രസ്തവ സമൂഹങ്ങൾ തമ്മിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ഐക്യം തുടർന്നും ഉണ്ടാകണം. കുർബാനയെ പരിശുദ്ധമായി കാണുകയും ആഗ്രഹത്തോടെ അനുഭവിക്കുകയും ചെയ്യുന്ന സമൂഹം വളർന്നുവരണം. അസൗകര്യങ്ങളുണ്ടായിരുന്ന കാലത്തും കുർബാനയെ ബഹുമാനത്തോടെ കാണുകയും ഭക്തിപൂർവം പങ്കുകൊള്ളുകയും ചെയ്തവരാണ് ൈക്രസ്തവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ പ്രഭാഷണം നടത്തി. ജോയ്സ് ജോർജ് എം.പി, ആൻറണി ജോൺ എം.എൽ.എ, കോതമംഗലം നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു, മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി പോൾ നെടുംപുറം, സിസ്റ്റർ മേരി ജൂഡിറ്റ്, സിസ്റ്റർ നവ്യ മരിയ, ഡോ. തോമസ് ജെ. പറയിടം, ഫാ. പീറ്റർ കാവുംപുറം എന്നിവർ സംസാരിച്ചു. ഫാ. ജോർജ് കുരിശുംമൂട്ടിൽ സ്വാഗതവും ജോർഡി വെളിന്നൂർക്കാരൻ നന്ദിയും പറഞ്ഞു. ദ്വിശതാബ്ദിയോടനുബന്ധിച്ച് വിൻസെൻറ് ഡി പോൾ സൊസൈറ്റി നൽകുന്ന ഓട്ടോറിക്ഷയുടെ താക്കോൽദാനം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ബിനോയി ഐക്കരക്കുടിക്ക് നൽകി നിർവഹിച്ചു. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. രാവിലെ കുർബാനയെത്തുടർന്ന് രക്തദാനം മഹാദാനമെന്ന മുദ്രാവാക്യവുമായി ഇടവകയിൽനിന്ന് രക്തദാനം ചെയ്യുന്നതിെൻറ ആദ്യഘട്ടമായി 50 വ്യക്തികളിൽനിന്ന് രക്തം ശേഖരിച്ചു. ഉച്ചക്ക് 2.30ന് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിെൻറ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story