Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണത്തൊഴിലാളികൾ...

നിർമാണത്തൊഴിലാളികൾ മാർച്ച്​ നടത്തി

text_fields
bookmark_border
കൊച്ചി: ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ നിർമാണ തൊഴിലാളികൾ എളമക്കരയിലെ നിർമാണത്തൊഴിലാളി ക്ഷേമനിധി ഒാഫിസിന് മുന്നിൽ ധർണ നടത്തി. തൊഴിൽ മേഖലയിലെ മാന്ദ്യം ഒഴിവാക്കുക, ഇ.എസ്.െഎ പദ്ധതി എല്ലാവർക്കും ഏർപ്പെടുത്തുക, ക്ഷേമനിധി ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, മിനിമം പെൻഷൻ 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. മുൻ മന്ത്രി കെ. ബാബു ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.എം. മുഹമ്മദ് ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.എസ്. സേവ്യർ അധ്യക്ഷത വഹിച്ചു. വി.സി. ആൻറണി ബാബു, ടി.വി പുരം രാജു, വി.ജെ. പൈലി, പി.ബി. രവി, ജോൺ പഴേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story