Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:41 AM GMT Updated On
date_range 31 Oct 2017 5:41 AM GMTek
text_fieldsbookmark_border
മയക്കുമരുന്ന് വ്യാപനം തടയാൻ ജനങ്ങളുടെ സഹകരണം വേണം–എസ്.പി ആലുവ: മയക്കുമരുന്ന് മാഫിയകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു. കഞ്ചാവിെൻറയും മറ്റ് മയക്കുമരുന്നുകളുെടയും ഉപയോഗവും വിതരണവും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ മയക്കുമരുന്ന് വിപണി കർശനമായി നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മയക്കുമരുന്നുകളുടെ ഉപയോഗവും വിതരണവും കർശനമായി നേരിടുന്നതിെൻറ ഭാഗമായി ജില്ലയിൽ ലോക്കൽ പൊലീസും ആൻറി നാർകോട്ടിക് സ്ക്വാഡും റെയ്ഡും വാഹന പരിശോധനയും മറ്റും നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂർ ഭാഗത്തുനിന്ന് 117 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ മയക്കുമരുന്നുകളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച വിവരം അറിയിക്കണമെന്ന് എസ്.പി അഭ്യർഥിച്ചു. ഫോൺ: 9497990078 (പെരുമ്പാവൂർ ഡിവൈ.എസ്.പി), 9497917110, 9497917111 (ആർ.ടി.എഫ്).
Next Story