Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികളുടെ...

വ്യാപാരികളുടെ സെക്ര​േട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കുമെന്ന്

text_fields
bookmark_border
കടുങ്ങല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബുധനാഴ്ച കടകളടച്ച് നടത്തുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ചരക്ക്സേവന നികുതിമൂലം വ്യാപാര മേഖലക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുക, വാടക കുടിയാൻ നിയമം നടപ്പിലാക്കുക, വികസനത്തി​െൻറ പേരിൽ കടകൾ നഷ്്ടപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്്ടപരിഹാരവും നൽകുക, മാലിന്യ സംസ്കരണത്തി​െൻറ പേരിൽ വ്യാപാരികളെ പീഡിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. 1500ഓളം പ്രതിനിധികൾ തിരുവനന്തപുരത്ത് പങ്കെടുക്കുമെന്ന് ആലുവ മേഖല പ്രസിഡൻറ് ഷഫീഖ് അത്രപ്പിള്ളി, ജനറൽ സെക്രട്ടറി ഷാജഹാൻ അബ്്ദുൽ ഖാദർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story