Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:08 AM IST Updated On
date_range 31 Oct 2017 11:08 AM ISTശവമഞ്ചവുമായി മുനിസിപ്പൽ ഓഫിസിലേക്ക് ബി.ജെ.പി മാർച്ച്
text_fieldsbookmark_border
പറവൂർ: ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ മുനിസിപ്പൽ ഓഫിസിലേക്ക് ശവമഞ്ചവുമായി മാർച്ച് നടത്തി. വർഷങ്ങളായി നിർമാണം പൂർത്തിയായിക്കിടക്കുന്ന വെടിമറയിലെ പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിലും സെൻറ് ജോസഫ് കൊത്തെലൻഗോ പള്ളിയുടെ 15 സെൻറ് സ്ഥലം മുനിസിപ്പാലിറ്റി ഏറ്റെടുത്ത് പകരം സെമിത്തേരിക്ക് പത്ത് സെൻറ് സ്ഥലം അനുവദിക്കാമെന്നുള്ള കരാർ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് മാർച്ച്. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ, നഗരസഭ കൗൺസിലർ സ്വപ്ന സുരേഷ്, രാജു മാടവന എന്നിവർ സംസാരിച്ചു. ബി.ജെ.പി നേതാക്കളായ അജി പോട്ടശ്ശേരി, സോമൻ ആലപ്പാട്ട്, സുധാചന്ദ്, അനിൽ ചിറവക്കാട്, രഞ്ചിത്ത് മോഹൻ, ഇ.ആർ. രഞ്ചിത്ത്, ഷെല്ലി ദേവസി, അനൂപ് ശിവൻ, വി.എസ്. ഷെറിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story