Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:38 AM GMT Updated On
date_range 31 Oct 2017 5:38 AM GMTപൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിൽ രണ്ടുമണിക്കൂർ പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികൾ വിൽക്കുന്നതിൽ പ്രതിേഷധിച്ച് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ഒാഫിസർമാരും ജീവനക്കാരും നവംബർ ഒന്നിന് രാവിലെ 11.30 മുതൽ 1.30 വരെ അഖിലേന്ത്യതലത്തിൽ പണിമുടക്കും. വിവിധ സംഘടനകൾ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം.യു. തോമസ് അറിയിച്ചു. കരട് തൊഴിൽ നയം: ശിൽപശാല ഇന്ന് കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറിെൻറ (കില) ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാറിെൻറ കരട് തൊഴിൽനയം സംബന്ധിച്ച ശിൽപശാല ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് എറണാകുളം കലൂർ ഗോകുലം പാർക്കിൽ കില ചെയർമാൻ വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്യും. സ്ഥാപനങ്ങൾക്ക് േഗ്രഡിങ് പദ്ധതി: തൊഴിൽമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും കൊച്ചി: കേരളത്തിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളെയും ഫാക്ടറികളെയും പ്രത്യേക മാനദണ്ഡങ്ങൾക്കനുസരിച്ച് േഗ്രഡ് ചെയ്ത് സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച എറണാകുളത്ത് നടക്കും. കലൂർ ഗോകുലം പാർക്കിൽ രാവിലെ 10ന് ഹൈബി ഈഡൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണവും ആസൂത്രണ ബോർഡ് അംഗം ഡോ.കെ. രവിരാമൻ പ്രത്യേക പ്രഭാഷണവും നടത്തും. ലേബർ കമീഷണർ കെ.ബിജു സ്വാഗതവും അഡീഷനൽ ലേബർ കമീഷണർ എ.അലക്സാണ്ടർ നന്ദിയും പറയും. സ്ഥാപനങ്ങളെ അവയുടെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവർത്തനങ്ങളെ പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമാക്കി േഗ്രഡ് ചെയ്ത് സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് നൽകുന്നതാണ് പദ്ധതി. സംസ്ഥാനത്തെ സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ തൊഴിലാളി സൗഹൃദ സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ചതാണ് ഈ പദ്ധതി.
Next Story