Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:08 AM IST Updated On
date_range 31 Oct 2017 11:08 AM ISTകഞ്ചാവ് വേട്ട എവിടെ? പുതുക്കാട്^പെരുമ്പാവൂർ പൊലീസ് തമ്മിൽ തർക്കം പിടിച്ച കഞ്ചാവ് 122 കിലോയിൽനിന്ന് 117 ആയി കുറഞ്ഞു
text_fieldsbookmark_border
കഞ്ചാവ് വേട്ട എവിടെ? പുതുക്കാട്-പെരുമ്പാവൂർ പൊലീസ് തമ്മിൽ തർക്കം പിടിച്ച കഞ്ചാവ് 122 കിലോയിൽനിന്ന് 117 ആയി കുറഞ്ഞു പെരുമ്പാവൂർ: 122 കിലോ കഞ്ചാവ് പിടിച്ച സംഭവം സംബന്ധിച്ച് പൊലീസ് വകുപ്പിൽ തർക്കം. പെരുമ്പാവൂരിൽ നിന്നല്ല, തൃശൂരിലെ പുതുക്കാട്ടുനിന്നാണ് കഞ്ചാവ് പിടികൂടിയതെന്നാണ് പുതിയ വിവരം. പെരുമ്പാവൂരിൽ 10 കിലോ കഞ്ചാവുമായി അറസ്റ്റിലായ പ്രതി പറഞ്ഞതനുസരിച്ച് പെരുമ്പാവൂർ പൊലീസ് പുതുക്കാടെത്തി കഞ്ചാവ് പിടികൂടുകയായിരുന്നുവേത്ര. െപാലീസിെൻറ പിടിയിൽനിന്ന് കുതറിയോടി വെള്ളത്തിൽചാടിയ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ പൊലീസ് കടന്നുകളഞ്ഞതാണ് കഞ്ചാവ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. യുവാവിനെ രക്ഷിക്കാതെ കടന്നുകളഞ്ഞ പെരുമ്പാവൂർ പൊലീസിനെതിരെ സ്പെഷൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി അറിയുന്നു. കഞ്ചാവ് ലോബിയിൽ ഉൾപ്പെട്ട ഇടുക്കി ഉടുമ്പൻചോല സ്വദേശി സജിയാണ് വെള്ളത്തിൽ ചാടിയത്. ഈ വിവരം പുതുക്കാട് പൊലീസിനെ അറിയിച്ചില്ലെന്നും ആരോപണമുയരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സും പുതുക്കാട് പൊലീസും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച പുതുക്കാട് പൊലീസ് പെരുമ്പാവൂർ പൊലീസിനെ അറിയിച്ചെങ്കിലും ഇയാൾ പ്രതിയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്ന് റിപ്പോർട്ട്് ഉണ്ടായിരുന്നു. തലേന്ന് പുതുക്കാട്ട് പിടിയിലായ പ്രതികെളയും കഞ്ചാവും കസ്റ്റഡിയിൽ സൂക്ഷിച്ച് പിറ്റേന്ന് എം.സി റോഡിൽ വല്ലം ജങ്ഷന് സമീപം കൊണ്ടുവന്ന് അറസ്റ്റ് നാടകം നടത്തുകയായിരുന്നുവത്രേ. മൂന്ന് പ്രതികളെയും രണ്ട് വാഹനങ്ങളും കഞ്ചാവുമാണ് പിടികൂടിയത്. അഡീഷനൽ തഹസിൽദാറുടെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കോട്ടയേത്തക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂരിൽ പിടികൂടിയെന്നാണ് പിറ്റേന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. 122 കിലോ കഞ്ചാവ് എന്ന് ആദ്യം അറിയിച്ചത് ഇപ്പോൾ 117 കിലോ പിടിെച്ചന്നാണ് രേഖകൾ. കിലോക്ക് 50,000 രൂപ വിലവരുന്നതാണ് തൊണ്ടിമുതൽ. പുതുക്കാട്-പെരുമ്പാവൂർ പൊലീസ് തമ്മിലുള്ള ശീതസമരമാണ് സംഭവം പുറത്താകാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story