Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർബുദ ബോധവത്​കരണം

അർബുദ ബോധവത്​കരണം

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ സ്തനാർബുദ മാസാചരണ ബോധവത്കരണത്തിന് സുംബത്തോൺ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ചലച്ചിത്ര സംഗീത സംവിധായകൻ ദീപക് ദേവ് ഉദ്ഘാടനം ചെയ്തു. റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, മാനേജിങ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത്, ജനറൽ മാനേജർ സിജോ വി. ജോസഫ്, സീനിയർ സർജിക്കൽ ഓേങ്കാളജിസ്റ്റ് ആൻഡ് റീ കൺസ്ട്രക്റ്റിവ് സർജൻ ഡോ. തോമസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. നടി അപർണ ബാലമുരളി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ അംബിക മോഹൻ, സീമ ജി. നായർ, മാധ്യമ അവതാരക സ്മിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അർബുദ ബാധിതർക്കുള്ള മ്യൂസിക് തെറപ്പിയെ കുറിച്ച് ശ്രീലത അവബോധം നടത്തി. ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ് കളമശ്ശേരി: ഗവ. ഐ.ടി.ഐയിൽ കാർെപൻറർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരൊഴിവുണ്ട്. മണിക്കൂറിൽ 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. ബന്ധപ്പെട്ട വിഷയത്തിൽ എൻ.ടി.സി/എൻ.എ.സിയും അംഗീകൃത സ്ഥാപനത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തി പരിചയവും യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ 31ന് രാവിലെ 11ന് രേഖകളുമായി കളമശ്ശേരി ഐ.ടി.ഐയിൽ ഹാജരാകണം. ലോജിസ്റ്റിക്സ്, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി ജോബ് മേള കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌സി​െൻറ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടൻറുമാരായ എക്‌സ്ട്രീം കൊച്ചിയില്‍ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ലോജിസ്റ്റിക്സ്, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിലേക്കായി ഫ്രീ പ്ലേസ്‌മ​െൻറ് ഡ്രൈവ് നടത്തും. രാജ്യത്തെ മികച്ച എയര്‍ലൈനുകള്‍, ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സികള്‍, ലോജിസ്റ്റിക്‌സ് കമ്പനികള്‍ പങ്കെടുക്കുന്ന ഈ മേളയില്‍ പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ, ഈ മേഖലയില്‍ ജോലിചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ െസൻററിലാണ് മേള. താല്‍പര്യമുള്ളവര്‍ 79076 95147 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
Show Full Article
TAGS:LOCAL NEWS
Next Story