Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:32 AM IST Updated On
date_range 31 Oct 2017 10:32 AM ISTനഷ്ടപ്പെട്ട പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കണം -^ഡോ. വര്‍ഗീസ് ജോര്‍ജ്ജ്
text_fieldsbookmark_border
നഷ്ടപ്പെട്ട പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കണം --ഡോ. വര്‍ഗീസ് ജോര്‍ജ്ജ് മട്ടാഞ്ചേരി: ജാതിമത ചിന്തകൾക്കതീതമായി ജനങ്ങള്‍ ഒത്തുകൂടിയിരുന്ന നമ്മുടെ പ്രാദേശീകമായ പൊതു ഇടങ്ങള്‍ പോലും ഇന്ന് ജാതിയുടെയും മതത്തിെൻറയും വേലിക്കെട്ടുകള്ക്കുള്ളിലാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ജനതാദള്‍ യുനൈറ്റഡ് ദേശീയ സെക്രട്ടറി ഡോ.വര്‍ഗ്ഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. 'മതേതര ഭാരതം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ കരുവേലിപ്പടി ടാഗോര്‍ ലൈബ്രറി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാഷ്ട്ര ശില്പികള് വിഭാവനം ചെയ്ത മതേതര സങ്കല്പത്തെ തച്ചു തകര്‍ക്കുന്ന പ്രവണതകളെ രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സമൂഹവും ഒന്ന് ചേര്‍ന്ന് നേരിടേണ്ടത് ഈ കാലഘട്ടത്തിെൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വി.യു. ചന്ദ്രശേഖരന് പിള്ള അധ്യക്ഷത വഹിച്ചു. എം.ആര്. ശശി, അനു സെബാസ്റ്റ്യന്‍, എ.കെ. രാജന്, എഡ്വിന് ഫെര്‍ണാണ്ടസ്, ഷഹീര്‍ അലി, സി.എസ്. ജോസഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story