Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:02 AM GMT Updated On
date_range 31 Oct 2017 5:02 AM GMTമാലിന്യ പ്രശ്നം കൊച്ചിയുടെ പ്രധാന വെല്ലുവിളി^ജില്ല കലക്ടർ
text_fieldsbookmark_border
മാലിന്യ പ്രശ്നം കൊച്ചിയുടെ പ്രധാന വെല്ലുവിളി-ജില്ല കലക്ടർ മട്ടാഞ്ചേരി: ശുചി മുറികളുടെ ദൗർലഭ്യവും, മാലിന്യ സംസ്കരണവും കൊച്ചി നേരിടുന്ന സുപ്രധാന പ്രശ്നങ്ങളാെണന്ന് ജില്ല കലക്ടർ കെ. മുഹമ്മദ് വൈ സഫീറുല്ല പറഞ്ഞു. ജില്ലയിലെ ഗ്രാമീണ മേഖലകളിൽ 7382 വീടുകളിലിന്നും ശുചിമുറികളില്ല. നഗരങ്ങളിലാകട്ടെ സഞ്ചാരികൾ ശുചി മുറിയില്ലാതെ വലയുന്നു. ഇന്ത്യൻ വാണിജ്യ മണ്ഡലം ഹാളിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. കൊച്ചി മെട്രോ നഗര കുതിപ്പിലാണ്. അടുത്ത് 10 വർഷത്തിനകം കൊച്ചി മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങൾക്കൊപ്പമെത്തും. നഗരം വികസന കുതിപ്പിലേക്ക് ഉയരുമ്പോൾ പ്രശ്നങ്ങളും വളരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ മണ്ഡലം പ്രസിഡൻറ് രാജേഷ് അഗർവാൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മധുസൂധൻ ഗുപ്ത സംസാരിച്ചു.
Next Story