Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല തീർഥാടകർക്ക്​...

ശബരിമല തീർഥാടകർക്ക്​ സൗകര്യങ്ങൾ ഉറപ്പുവരുത്തും ^പ്രയാർ ഗോപാലകൃഷ്​ണൻ

text_fields
bookmark_border
ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്തും -പ്രയാർ ഗോപാലകൃഷ്ണൻ ചെങ്ങന്നൂരിൽ കൂടുതൽ സംവിധാനമൊരുക്കാനും തീരുമാനം ചെങ്ങന്നൂർ: ശബരിമല തീർഥാടകർക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഉറപ്പുവരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. തീർഥാടന വഴിയിലെ പ്രധാനകേന്ദ്രമായ ചെങ്ങന്നൂരിലും കൂടുതൽ സംവിധാനമൊരുക്കാൻ പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ ദൂരത്തിലും സമയത്തിലും ശബരിമലക്ക് പോകാനുതകുന്ന മാർഗമാണ് ചെങ്ങന്നൂരെന്ന് സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കും. ബസ് സ്റ്റാൻഡ് ഉൾെപ്പടെയുള്ള സ്ഥലങ്ങളിൽ ഇതര സംസ്ഥാന ഭാഷകളിൽ ഇലക്ട്രോണിക്സ് സൂചനകൾ നൽകും. ശബരിമല ഉൾെപ്പടെ രണ്ട് സ്ഥലങ്ങളിൽ െറയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ സ്ഥാപിക്കും. മെഡിക്കൽ എയിഡ് പോസ്റ്റ് വഴി അസുഖം ബാധിച്ചവരെ തൊട്ടടുത്ത ആശുപത്രിയിൽ കഴിവതും വേഗത്തിൽ എത്തിക്കാനുള്ള അവസരമുണ്ടാക്കും. പമ്പാനദിയിലെ ആറാട്ടുകടവിലും വിശാലമായ മഹാദേവ ക്ഷേത്രക്കുളത്തി​െൻറ നാലുപാടും വെളിച്ചവും അപകടത്തിൽപെട്ടാൽ സ്വയം രക്ഷപ്പെടാനുള്ള മാർഗങ്ങളുമൊരുക്കും. 18 ശൗചാലയങ്ങൾ പ്രവർത്തനസജ്ജമായി നിലവിലുണ്ട്. ആവശ്യമെങ്കിൽ ഇ-ടോയ്ലറ്റ് സംവിധാനം സ്ഥാപിക്കും. സർക്കാറി​െൻറ നേതൃത്വത്തിൽ ലൈഫ് ഗാർഡുകളെ നിയമിക്കാനാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത്. ഫോൺ വിളിയിലൂടെ സുരക്ഷിത വിഭാഗത്തി​െൻറ സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഇത്തവണ നിലവിൽ വരുന്നത്. തേൻറതടക്കം ബോർഡിലെ പ്രധാനപ്പെട്ട എല്ലാവരുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തുമെന്നും പ്രസിഡൻറ് പറഞ്ഞു. സ്വാമിവേഷം ധരിച്ച മോഷ്ടാക്കൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സി.സി ടി.വി കാമറകൾ സ്ഥാപിക്കുമെന്നും പരാതികൾക്ക് മറുപടിയായി പ്രയാർ പറഞ്ഞു. അതത് വകുപ്പുകളുടെ സേവനം തീർഥാടകർക്ക് വേണ്ടി ലഭ്യമാക്കുമെന്ന് വകുപ്പ് മേധാവികൾ അറിയിച്ചു. ജലസേചന വകുപ്പില്‍ ഇരുപത്തഞ്ചോളം ടാപ്പുകള്‍ വണ്ടിമല ദേവസ്ഥാനം, മിത്രപ്പുഴക്കടവ്, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മഹാദേവ ക്ഷേത്രത്തിന് സമീപം തുടങ്ങി അഞ്ച് കേന്ദ്രങ്ങളിലായി സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനുള്ളില്‍ ഏഴ് സ്റ്റാഫുകള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘത്തിനെ നിയോഗിക്കുമെന്നും കെ.എസ്.ആര്‍.ടി.സി, മുനിസിപ്പല്‍ ബസ്‌ സ്റ്റേഷന്‍ പരിസരം, െറയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ ബ്ലീച്ചിങ് പൗഡർ വിതറി ശുചീകരണം നടത്തുകയും ചെയ്യും. പ്രൈയ്സ് ലിസ്റ്റ് പ്രകാരം ഭക്ഷ്യവില ഉള്ളടക്കം ചെയ്ത ബോർഡുകൾ സ്ഥാപിക്കുന്നത് ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഫ്തിയില്‍ നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. വിവിധ ഭാഷകൾ അറിയാവുന്ന ദ്വിഭാഷിയെ എയിഡ് പോസ്റ്റുകളിൽ നിയമിക്കുമെന്ന് പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി- കഴിഞ്ഞ വര്‍ഷേത്തക്കാള്‍ 30 സർവിസുകൾ കൂടുതല്‍ ലഭ്യമാക്കും. റെയില്‍വേ പരിസരത്ത് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമുള്ള സൗകര്യം നല്‍കണമെന്നും എ.ടി.ഒ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story