Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഹമ്മദ്​ ഹനീഷിന്​...

മുഹമ്മദ്​ ഹനീഷിന്​ കൊച്ചി മെ​ട്രോയുടെ അധിക ചുമതല

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറുടെ അധിക ചുമതല സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന്. കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോർജ് ചുമതലയൊഴിയുന്നതിനെ തുടർന്നാണിത്. മുഹമ്മദ് ഹനീഷ് നവംബർ രണ്ടിന് ചുമതലയേൽക്കും. മെട്രോയുടെ പൂർണ അധികച്ചുമതല നൽകിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്ന കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡി​െൻറ സി.ഇ.ഒകൂടിയാണ് ഹനീഷ്. അണ്ടർ 17 ലോകകപ്പി​െൻറ നോഡൽ ഒാഫിസറായും പ്രവർത്തിച്ചു. എറണാകുളം കലക്ടർ, പൊതുമരാമത്ത് സെക്രട്ടറി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story