Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിയൽ എസ്​റ്റേറ്റ്​...

റിയൽ എസ്​റ്റേറ്റ്​ മാഫിയക്കെതിരെ കിടപ്പാട മാർച്ച്​

text_fields
bookmark_border
ആലങ്ങാട്: കടത്തിലായവരുടെ വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയ സംഘത്തിനെതിരെ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും മാനാത്തുപാടം പാർപ്പിട സംരക്ഷണസമിതിയും കിടപ്പാട മാർച്ച് നടത്തി. ശനിയാഴ്ച രാവിലെ 11ന് പനായിക്കുളം ജങ്ഷനിൽനിന്ന് കൊടുവഴങ്ങയിലേക്ക് നടത്തിയ മാർച്ച് പുതുവൈപ്പ് െഎ.ഒ.സി സമരനേതാവ് മാഗ്ലിൻ ഫിലോമിന ഉദ്ഘാടനം ചെയ്തു. ബാങ്കിങ് മൂലധന ശക്തികൾക്കുവേണ്ടി നവലിബറൽ അജണ്ടയുടെ ഭാഗമായി നിർമിക്കപ്പെടുന്ന സർഫാസി അടക്കമുള്ള നിയമങ്ങൾ അതിസമ്പന്നരായ കോർപറേറ്റുകളെ സംരക്ഷിക്കാനും കടങ്ങൾ എഴുതിത്തള്ളാനും ഉപയോഗപ്പെടുത്തുേമ്പാൾ നിസ്വരും നിസ്സഹായരും നിർധനരുമായ ജനങ്ങളുടെ ഉടുതുണിവരെ പറിച്ചെടുത്ത് തെരുവിലെറിയുന്നതിനെ ചെറുത്തു തോൽപിക്കണമെന്ന് മാഗ്ലിൻ ഫിലോമിന പറഞ്ഞു. പൊതുസമ്മേളനത്തിൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറൽ കൺവീനർ വി.സി. ജെന്നി അധ്യക്ഷത വഹിച്ചു. ഡോ. പി.ജി. ഹരി, സി.എസ്. മുരളി (കെ.ഡി.എം.എസ്), പുരുഷൻ ഏലൂർ (പരിസ്ഥിതി ഏകോപനസമിതി), ഹാഷിം ചേന്ദാമ്പിള്ളി, വി.എം. ഫൈസൽ (എസ്.ഡി.പി.െഎ), കെ.എച്ച്. സദഖത്ത് (വെൽഫെയർ പാർട്ടി), ഷിഹാബ് ചേലക്കുളം (പി.ഡി.പി), രാജു സേവ്യർ (മലയോര കർഷകസംഘം), എൻ.പി. അയ്യപ്പൻകുട്ടി (ദലിത് ഭൂ അവകാശ സമരമുന്നണി), പി.കെ. വിജയൻ (ദൃശ്യതാളം), ബിന്ദു സുനിൽ, ജയകുമാർ കുട്ടനാട്, ഏലൂർ ഗോപിനാഥ് (പരിസ്ഥിതി സെൽ), ലിനറ്റ് ജയിൻ, സതീഷ് ഭാസ്കരൻ, ജോയ് പവേൽ (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) എന്നിവർ സംസാരിച്ചു. പി.ജെ. മാനുവൽ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story