Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിനുമുന്നിലെ...

വീടിനുമുന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയില്‍ വീടിനുമുന്നിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായി. ആരക്കുഴ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ മുതുകല്ല് ലക്ഷംവീട് കോളനിയിലെ മണി ആചാരിയുടെ വീടിന് മുന്നിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് വലിയ പാറയും മണ്ണും കാക്കൂര്‍ച്ചിറ വയലില്‍ ലത ശശി, കാക്കൂർച്ചിറ പുത്തന്‍പുര ചന്ദ്രിക എന്നിവരുടെ വീടിന് പിന്‍ഭാഗത്തേക്ക് ഇടിഞ്ഞുവീണത്. ലതയുടെ വീടി​െൻറ കക്കൂസും ചാര്‍ത്തും തകർന്നു. ആളപായമില്ല. രണ്ടുവര്‍ഷം മുമ്പും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. അന്നും വീടുകള്‍ക്ക് നാശമുണ്ടായി. 20 അടിയോളം താഴേക്കാണ് സംരക്ഷണഭിത്തി വീണത്. പല തട്ടുകളിലായാണ് ലക്ഷംവീട് കോളനി. മണ്ണിടിഞ്ഞ് വീണാല്‍ താങ്ങാന്‍ ശേഷിയുള്ള വീടുകളല്ല കോളനിയിേലത്. ഇതുസംബന്ധിച്ച് ആരക്കുഴ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story