Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി റോഡിൽ...

എം.ജി റോഡിൽ നേട്ടംകൊയ്ത് സ്വകാര്യബസുകൾ

text_fields
bookmark_border
മെട്രോ നിർമാണ സമയത്ത് വലിയ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് എം.ജി റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി ഒഴിവാക്കിയത്. മെട്രോ നിർമാണം കഴിഞ്ഞിട്ടും ഇതുവഴി ബസ് സർവിസ് ആരംഭിച്ചിട്ടില്ല. വൈറ്റിലയിൽനിന്ന് മഹാരാജാസ് കോളജ് സ്റ്റേഷനിലേക്ക് വരുന്നവരും തിരിച്ചുപോകുന്നവരും പത്മ റോഡിൽ സഞ്ചരിക്കേണ്ടവരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇവയിലേറെയും ജെട്ടി, മേനക, ഹൈകോടതി വഴിയാണ് പോകുന്നത്. ആലുവ, ഇടപ്പള്ളി ഭാഗത്തേക്കുള്ള ചുരുക്കം ചില ബസുകളാണ് എം.ജി റോഡ്-പത്മ വഴി പോകുന്നത്. നേരത്തേ, കെ.എസ്.ആർ.ടി.സിക്ക് നല്ല യാത്രക്കാരെ ലഭിച്ചിരുന്ന റൂട്ടാണിത്. സ്വകാര്യബസുകളെ സഹായിക്കാനാണ് കെ.എസ്.ആർ.ടി.സി റൂട്ട് മാറി ഒാടുന്നതെന്ന ആക്ഷേപവും ശക്തമാണ്. എം.ജി റോഡിലൂടെ സർവിസ് നടത്തിയാൽ പ്രതിദിനം 5,000 രൂപയോളം വരുമാന വർധനയുണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ സുരേഷ് കുമാര്‍ പറയുന്നു. മെട്രോ എത്തിയതി​െൻറ നേട്ടം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിട്ടില്ല. സ്വകാര്യ ബസുകളാണ് ഇപ്പോൾ നേട്ടം കൊയ്യുന്നത്. തടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിൽ എം.ജി റോഡ് വഴിയുള്ള ബസ് സർവിസ് പുനരാരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി എം.ഡിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുകൂല നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി അവഗണിക്കുന്ന സ്റ്റോപ്പുകൾ * മനോരമ ജങ്ഷൻ: പനമ്പിള്ളി നഗറിലെ പാസ്പോർട്ട് ഓഫിസ്, നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്ന കേരള ഹൗസിങ് ബോർഡ്, സ്വകാര്യ ആശുപത്രികൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന സ്റ്റോപ്പ് * മെഡിക്കൽ ട്രസ്റ്റ് ആശുപത്രി: ദൂരസ്ഥലങ്ങളിൽനിന്ന് ആളുകളെത്തുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കൊച്ചിൻ ഷിപ്യാർഡ് *എം.ജി റോഡ്: ഇലക്ട്രോണിക്സ് വാണിജ്യ സ്ഥാപനങ്ങൾ, സൗത്ത് റെയിൽവേ സ്റ്റേഷൻ, ദർബാർ ഹാൾ, രാമവർമ ക്ലബ്, കെ.പി.സി.സി ഓഫിസ്, മഹാരാജാസ് കോളജ്, മെട്രോ സ്റ്റേഷൻ * ഷേണായീസ് ജങ്ഷൻ: എറണാകുളം പബ്ലിക് ലൈബ്രറി, സ​െൻറർ സ്ക്വയർ മാൾ, ബാങ്കുകൾ, തിയറ്റർ, വസ്ത്ര-സ്വർണ വ്യാപാരശാലകൾ, സ്വകാര്യ ആശുപത്രി
Show Full Article
TAGS:LOCAL NEWS
Next Story