Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഭാഷ വാരാചരണം...

ഭരണഭാഷ വാരാചരണം നവംബര്‍ ഒന്നുമുതല്‍

text_fields
bookmark_border
കൊച്ചി: ഭരണഭാഷ വാരാചരണത്തിന് മലയാള ദിനമായ നവംബര്‍ ഒന്ന് ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമാകും. രാവിലെ 10.30ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും. ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം എം.കെ. കബീര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജീവനക്കാര്‍ ഭരണഭാഷ പ്രതിജ്ഞയെടുക്കും. ഭരണഭാഷയില്‍ മികവുപുലര്‍ത്തിയ ജീവനക്കാര്‍ക്ക് പുരസ്‌കാരദാനവും കലക്ടര്‍ നിര്‍വഹിക്കും. ഭരണഭാഷ വാരാചരണത്തി​െൻറ ഭാഗമായി ജീവനക്കാര്‍ക്കുള്ള കഥരചന, പ്രബന്ധരചന മത്സരങ്ങള്‍ നവംബര്‍ രണ്ടിനും ആകാശവാണി പി.ആര്‍.ഡി മലയാള ഭാഷ ക്വിസ് മത്സരം നവംബര്‍ ആറിനും കലക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടക്കും. ഉച്ചക്ക് 2.30നാണ് മത്സരങ്ങള്‍. ക്വിസ് മത്സരത്തില്‍ രണ്ടുപേരുള്ള ടീമായാണ് പങ്കെടുക്കേണ്ടത്. ഫോണ്‍: 0484 2354208.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story