Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:30 AM GMT Updated On
date_range 30 Oct 2017 5:30 AM GMT11കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: കഞ്ചാവ് മൊത്തക്കച്ചവടക്കാരൻ പിടിയിൽ. ഇടുക്കി വാഗമൺ കണ്ണൻകുളം ഡിവിഷനിൽ മരുകനാണ് (39) 11 കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ പൊലീസിെൻറ പിടിയിലായത്. എറണാകുളത്തേക്ക് വിൽപനക്ക് കഞ്ചാവുമായി പോവുകയായിരുന്ന പ്രതിയെ തിരുവാങ്കുളത്തുനിന്നാണ് പിടികൂടിയത്. രണ്ട് കിലോ വീതമുള്ള പൊതികളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതി സഞ്ചരിച്ച ബൊലേെറാ കാറും പിടിച്ചെടുത്തു. ആറുമാസമായി വിവിധ ഏജൻസികൾ ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. പത്ത് വർഷമായി തമിഴ്നാട്ടിൽനിന്ന് കൃഷി ആവശ്യങ്ങൾക്ക് ചാണകം കൊണ്ടുവന്ന് വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നതിെൻറ മറവിലായിരുന്ന കഞ്ചാവുകച്ചവടം. ചുരുങ്ങിയ കാലംകൊണ്ട് ധനവാനായ പ്രതിയുടെ സാമ്പത്തികവളർച്ച നാട്ടുകാർക്കിടയിൽ സംശയം ഉണ്ടാക്കിയിരുന്നു. പ്രതിയെ ശ്രദ്ധയോടെ നിരീക്ഷിച്ചതിെൻറ ഫലമായാണ് പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബറിൽ ഇതേ സ്ക്വാഡ് അംഗങ്ങൾ 18 കിലോ കഞ്ചാവും 250 ഗ്രാം ഹഷീഷും പിടികൂടിയിരുന്നു. പ്രതിയെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. വാഹനം കണ്ടുകെട്ടാനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവിയും ജില്ല ആൻറി നാർേകാട്ടിക് സ്ക്വാഡ് തലവനുമായ എം.പി. ദിനേശ് അറിയിച്ചു.
Next Story