Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നലിംഗക്കാർക്ക്​​...

ഭിന്നലിംഗക്കാർക്ക്​​ ശൗചാലയ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്​

text_fields
bookmark_border
കൊച്ചി: ഭിന്നലിംഗക്കാർക്ക് പ്രത്യേക ശൗചാലയ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്ഥലം അനുവദിക്കുകയാണെങ്കിൽ, സംസ്ഥാനത്തെ ആദ്യ ഭിന്നലിംഗ സൗഹൃദ ശൗചാലയം നിർമിക്കും. കെ.എസ്.ആർ.ടി.സിയോട് ഇതുസംബന്ധിച്ച് അനുമതി തേടി. ഭിന്നലിംഗ സമൂഹത്തി​െൻറ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നേരേത്ത, കെ.എസ്.ആർ.ടി.സിക്കു മുന്നിൽ ഇത്തരമൊരു പദ്ധതി െവച്ചപ്പോൾ സാമ്പത്തിക പരാധീനതയാണ് തടസ്സംനിന്നത്. അതിനാൽ ശൗചാലയ നിർമാണത്തിനുള്ള മുഴുവൻ തുകയും ചെലവഴിക്കാൻ സാമൂഹികനീതി വകുപ്പ് തയാറായിട്ടുണ്ട്. ജൂൺ മൂന്നിന് ചേർന്ന ട്രാൻസ്െജൻഡർ ജസ്റ്റിസ് ബോർഡി​െൻറ യോഗത്തിൽ ഭിന്നലിംഗക്കാർക്ക് പ്രത്യേക ശൗചാലയമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story