Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:00 AM IST Updated On
date_range 30 Oct 2017 11:00 AM ISTഎൽസേബിയൂസ് മാസ്റ്റർ അനുസ്മരണം
text_fieldsbookmark_border
കൊച്ചി: അസംഘടിതമേഖലയിലെ തൊഴിലാളികളുടെ നേതാവായിരുന്നു എൽസേബിയൂസ് മാസ്റ്റർ എന്ന് കെ.വി. തോമസ് എം.പി പറഞ്ഞു. സ്ഥാനമാനങ്ങളുടെ പിറകെ പോകാതെ തൊഴിലാളിക്ഷേമത്തിന് അദ്ദേഹം അഹോരാത്രം സേവനം ചെയ്തു. കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് 44ാം ജനറൽ കൗൺസിലും കെ.പി. എൽസേബിയൂസ് മാസ്റ്റർ മൂന്നാം അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽസേബിയൂസ് സ്മാരക പുരസ്കാരം കെ.പി. സഹദേവൻ ഏറ്റുവാങ്ങി. കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.പി. തമ്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ, സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ്, ജോസ് കപ്പിത്താൻപറമ്പിൽ, എൻ.എം. മൈക്കിൾ, ടി.കെ. രമേശൻ, എം.എം. രാജു, കെ.ഡി. ഫെലിക്സ്, ജെസി ഡേവിഡ്, മിനി മോഹൻ, സലോമി ജോസഫ്, ടി.വി. കഞ്ഞിരാമൻ, പി.വി. അച്ചാമ്മ, യു.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story