Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുമനസ്സുകളുടെ കനിവ്​...

സുമനസ്സുകളുടെ കനിവ്​ വേണം റിജാദിന്​ ജീവിക്കാൻ

text_fields
bookmark_border
കൊച്ചി: ശരീരത്തിൽ മുഴകൾ പൊങ്ങുന്ന അപൂർവേരാഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. എളങ്കുന്നപ്പുഴ പോഞ്ഞാശ്ശേരി സ്വദേശി റിജാദാണ് രോഗത്താൽ ദുരിതമനുഭവിക്കുന്നത്. 35 വയസ്സുള്ള റിജാദിന് എട്ടു വയസ്സുകാര​െൻറ വലുപ്പമേയുള്ളൂ. പരസഹായം കൂടാതെ വെള്ളം കുടിക്കാനോ എഴുന്നേറ്റുനിന്ന് സ്വന്തം കാര്യങ്ങൾ ചെയ്യാനോ കഴിയില്ല. കിടന്നിടത്തുനിന്ന് ചരിഞ്ഞുകിടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. രണ്ടാം വയസ്സിൽ തലയിൽ ചെറിയൊരു മുഴ വരുകയും പിന്നീടത് ശരീരത്തി​െൻറ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. മകെനയും കൊണ്ട് മാതാപിതാക്കൾ പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ഒരുഫലവുമില്ല. ഇപ്പോഴും ശരീരത്തിൽ മുഴകൾ പൊങ്ങുകയും ശരീരം വളയുകയുമാണ്. മക​െൻറ ചികിത്സക്ക് ഇവർക്ക് കിടപ്പാടംപോലും വിൽക്കേണ്ടിവന്നു. 15 വർഷത്തോളമായി മാലിപ്പുറം വളപ്പ് ബീച്ച് റോഡിൽ വാടകക്കാണ് റിജാദി​െൻറ കുടുംബം കഴിയുന്നത്. പിതാവ് റഷീദ് ഹൃദ്രോഗിയാണ്. മാതാവ് വീട്ടുജോലിയെടുത്താണ് മക​െൻറയും ഭർത്താവി​െൻറയും ചികിത്സക്ക് തുക കണ്ടെത്തുന്നത്. മഹാത്മ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ മുൻൈകയെടുത്ത് വാർഡ് അംഗം ശ്രീദേവി രാജു ചെയർപേഴ്സനും പി.എം. യൂസുഫ് കൺവീനറുമായി റിജാദ് സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുെടയും റിജാദി​െൻറ പിതാവ് റഷീദി​െൻറയും പേരിൽ മാലിപ്പുറം യൂണിയൻ ബാങ്കിൽ സംയുക്ത അക്കൗണ്ട് തുറന്നു. നമ്പർ: 343202010025054. െഎ.എഫ്.എസ്.സി: UBINO 534323. ഫോൺ: 9746338859, 9645021927.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story