Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:08 AM IST Updated On
date_range 29 Oct 2017 11:08 AM ISTരാഷ്ട്രപതി മടങ്ങി
text_fieldsbookmark_border
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി. ഹൈകോടതിയിലെ ചടങ്ങിന് ശേഷം ശനിയാഴ്ച ഉച്ചക്ക് 12.30ന് നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ.ജി പി. വിജയൻ, ജില്ല കലക്ടർ മുഹമ്മദ് വൈ. സഫിറുല്ല, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, കയർ ബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കൊപ്പമാണ് രാവിലെ 10.30ന് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story