Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടലുകളിലും...

ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന എണ്ണയിൽ രാസപദാർഥം

text_fields
bookmark_border
ആലപ്പുഴ: ബ്രാൻഡ് നെയിം ഇല്ലാതെ നഗരത്തിലെ വിവിധ തട്ടുകടകളിലും ഹോട്ടലുകളിലും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ആരോഗ്യത്തിന് ഹാനികരമാവുന്ന രാസപദാർഥങ്ങൾ അടങ്ങി‍യതാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തി​െൻറ പരിശോധനയിൽ കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം വിവിധ ഇടങ്ങളിലായി ശേഖരിച്ച 500 മില്ലിലിറ്റർ എണ്ണയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനക്ക് എടുത്തത്. പഴകിയ മഞ്ഞനിറമുള്ള എണ്ണ വീണ്ടും ഉപയോഗിക്കുക വഴി അർബുദം പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുമെന്നാണ് ഭക്ഷ്യസുരക്ഷ വിഭാഗം പറയുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായി മാറുന്ന ഇത്തരം എണ്ണകൾ വ്യാപാരികൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ് പറഞ്ഞു. രാസപദാർഥം അടങ്ങിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം തയാറാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച നഗരത്തിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ എണ്ണ ഉപയോഗിച്ച് പാകം ചെയ്ത കടഉടമയുടെ ലൈസൻസ് നഗരസഭ റദ്ദാക്കിയിരുന്നു. സംഭവം നഗരസഭയുടെ ശ്രദ്ധയിൽപെട്ടാൽ ശിക്ഷനടപടി തുടരുമെന്നും മെഹബൂബ് അറിയിച്ചു. കസ്റ്റഡി മർദനം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു ആലപ്പുഴ: പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ മർദിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സീവ്യൂ വാർഡ് പുത്തൻപറമ്പിൽ മുഹമ്മദ് ഫൈസലിനാണ് (41) പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റത്. കോടതിയിൽ ഹാജരാക്കിയപ്പോൾ മർദന വിവരം അറിഞ്ഞ മജിസ്ട്രേറ്റ് ഇയാളെ ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വഴക്കുണ്ടാക്കിയെന്ന പിതാവി​െൻറ വാക്കാലുള്ള പരാതിയിലാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കുകൾ സാരമുള്ളതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമം പരിപാലിക്കാൻ നിയുക്തരായവർ മൂന്നാംമുറ പ്രയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു. സ്നേഹവീട് പാരൻറിങ് പ്രോഗ്രാം ഉദ്ഘാടനം ഇന്ന് മണ്ണഞ്ചേരി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന സ്നേഹവീട് പാരൻറിങ് പ്രോഗ്രാം മണ്ണഞ്ചേരി റേഞ്ചുതല ഉദ്‌ഘാടനവും ഉംറ യാത്രയയപ്പും ഞായറാഴ്ച വൈകീട്ട് മൂന്നിന് ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ് ആൻഡ് തഅ്‌ലീമുസിബിയാൻ മദ്‌റസയിൽ നടക്കും. മഹല്ല് പ്രസിഡൻറ് കുന്നപ്പള്ളി മജീദ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS
Next Story