Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:05 AM IST Updated On
date_range 29 Oct 2017 11:05 AM ISTബ്ലൂ വളൻറിയർ മാർച്ച് നടത്തി
text_fieldsbookmark_border
ആലപ്പുഴ: ജി.എസ്.ടി അടിച്ചേൽപിച്ചതുമൂലം കേരളത്തിലെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ജെ. ഷാജഹാൻ. യൂത്ത്വിങ് ജില്ല കമ്മിറ്റി വ്യാപാരദ്രോഹ നടപടികൾക്കെതിരെ സംഘടിപ്പിച്ച ബ്ലൂ വളൻറിയർ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച മാർച്ച് യൂത്ത്വിങ് ജില്ല പ്രസിഡൻറ് സുനീർ ഇസ്മായിലിന് പതാക കൈമാറി ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ് ഉദ്ഘാടനം ചെയ്തു. ജോസ് കൂമ്പയിൽ, ഉണ്ണികൃഷ്ണൻ ആയില്യത്ത്, സജീദ് ഗായൽ, അജ്മൽ ഷാജഹാൻ, ശ്രീജിത്ത് ധനലക്ഷ്മി, അബ്ദുറസാഖ് ചന്തിരൂർ, സുരേഷ് എം. മുതുകുളം, വിനു ചെട്ടിയാർ, സുധീർ നാലുകെട്ട്, അൻസിൽ മണ്ണഞ്ചേരി, സിനോജ് താമരക്കുളം, അരുൺ അമ്പലപ്പുഴ, സിയാദ് യഹിയ, ഫൈസൽ സാറാസ്, സൈഫുദ്ദീൻ, ഷജീർ എം. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story