Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ജ്വല്ലറി ഷോ...

കേരള ജ്വല്ലറി ഷോ ആരംഭിച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷ​െൻറ ഭാഗമായി സിയാൽ കൺവെൻഷൻ സ​െൻററിൽ കേരള ജ്വല്ലറി ഷോ ആരംഭിച്ചു. ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ടേഴ്സ് പ്രമോഷൻ കൗൺസിൽ ചെയർമാൻ പ്രവീൺശങ്കർ പാണ്ഡ്യ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്വർണാഭരണ നിർമാണമേഖലയുടെ വികസനത്തിന് ദീർഘകാല സ്വർണനയം രൂപവത്കരിക്കണമെന്നും ജി.എസ്.ടി എല്ലാ മേഖലയിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എസ് .അബ്ദുൽനാസർ, ബി. ഗിരിരാജൻ, കെ. സുരേന്ദ്രൻ, വിവേക് കബ്ര, എം.പി. അഹമ്മദ്, ഷാജു ചിറയത്ത്, എൻ. അനന്തപത്മനാഭൻ, കെ. ശ്രീനിവാസൻ, മഹേന്ദ്രടായൽ, സൂര്യനാരായണൻ, രാജേന്ദ്ര ജയിൻ, നിരൂപ ഭട്ട്, ഫാനി ഗിരീഷ് എന്നിവർ സംസാരിച്ചു. ആഭരണ നിർമാണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ ഉൽപന്നങ്ങളാണ് രണ്ട് ദിവസത്തെ ഷോയിൽ പ്രദർശിപ്പിക്കുന്നത്
Show Full Article
TAGS:LOCAL NEWS
Next Story