Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:35 AM GMT Updated On
date_range 29 Oct 2017 5:35 AM GMTസ്കൂട്ടര്‍ മറിഞ്ഞ് റോഡില്‍ വീണ ദമ്പതികള്‍ ലോറി കയറി മരിച്ചു
text_fieldsbookmark_border
ആലുവ: സ്കൂട്ടര്‍ മറിഞ്ഞ് റോഡില്‍ വീണ ദമ്പതികള്‍ പിന്നില്‍വന്ന ലോറി കയറി മരിച്ചു. എളവൂര്‍ പുത്തന്‍കാവ് അമ്പലത്തിന് സമീപം പെരുമ്പിള്ളില്‍ വീട്ടില്‍ പി.കെ. പരമേശ്വരന്‍നായര്‍ (58), ഭാര്യ ലളിത (54) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദേശീയപാതയിൽ ആലുവ സെമിനാരിപ്പടിക്ക് സമീപമാണ് അപകടം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലളിതയുടെ സഹോദരന്‍ അംബുജാക്ഷനെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം. പരമേശ്വരനും ലളിതയും സ്കൂട്ടറിലും, ഇളയ മകളും ഭര്‍ത്താവും 50 മീറ്ററോളം മുന്നില്‍ മറ്റൊരു ബൈക്കിലുമാണ് സഞ്ചരിച്ചിരുന്നത്. ദമ്പതികളുടെ സ്കൂട്ടര്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ മുട്ടി നിയന്ത്രണം തെറ്റി വലതുവശത്തേക്ക് മറിഞ്ഞു. പിറകില്‍ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കയറി. ലളിത തല്‍ക്ഷണം മരിച്ചു. പരമേശ്വരനെ തൊട്ടടുത്തുള്ള ദേശം സി.എ. ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴി മധ്യേ മരിച്ചു. ഇരുവരുടെയും മൃതദേഹം ദേശം ആശുപത്രി മോര്‍ച്ചറിയില്‍. ലോറി നിർത്താതെ പോയി. ദൃക്സാക്ഷികളുടെ സൂചന പ്രകാരം പൊലീസ് ലോറിക്കായി അേന്വഷണം ആരംഭിച്ചു. ജൈവകർഷകനും പാചകക്കാരനുമാണ് പരമേശ്വരന്‍ നായര്‍. എളവൂര്‍ അമ്പാട്ട് കുടുംബാംഗമാണ് ലളിത. മക്കള്‍: സൗമ്യ (നഴ്സ്, ലണ്ടന്‍), സൂര്യ. മരുമക്കള്‍: ജോര്‍ലിറ്റ് (ലണ്ടന്‍), അനില്‍കുമാര്‍ (ധനലക്ഷ്മി ബാങ്ക്, തൃശൂര്‍). ആലുവ ജില്ല ആശുപത്രിയിൽ ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Next Story