Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഡി.എഫ് മണ്ഡലം...

യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
കടുങ്ങല്ലൂർ: യു.ഡി.എഫ് കളമശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കിഴക്കേ കടുങ്ങല്ലൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ഇ.കെ. സേതു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, ജനറൽ കൺവീനർ അഷ്റഫ് മൂപ്പൻ, കെ.കെ. ജിന്നാസ്, ജമാൽ മണക്കാടൻ, വി.കെ. ഷാനവാസ് എന്നിവർ സംസാരിച്ചു. യാത്രയുടെ ഒരുക്കങ്ങൾക്ക് ഇരുനൂറുപേരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story