Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:05 AM IST Updated On
date_range 29 Oct 2017 11:05 AM ISTപൊതു ഇടങ്ങൾ മതനിരപേക്ഷതയുടെ കേന്ദ്രമായി മാറണം ^മന്ത്രി സി. രവീന്ദ്രനാഥ്
text_fieldsbookmark_border
പൊതു ഇടങ്ങൾ മതനിരപേക്ഷതയുടെ കേന്ദ്രമായി മാറണം -മന്ത്രി സി. രവീന്ദ്രനാഥ് പറവൂർ : പൊതു ഇടങ്ങൾ മതനിരപേക്ഷതയുടെ കേന്ദ്രമായി മാറണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. നന്ത്യാട്ടുകുന്നം എന്‍എസ്.എസ് കരയോഗം പുതിയതായി നിർമിച്ച ഓഡിറ്റോറിയവും കരയോഗം ഓഫിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു ഇടങ്ങൾ കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ ഇത്തരം സ്ഥാപനങ്ങൾ സാംസ്കാരിക തനിമ ഉയർത്തിപ്പിടിക്കണം. ഏതുമതത്തിെൻറ സ്ഥാപനങ്ങളായാലും പൊതുവായ ചിന്താധാരയും ഗുണമേന്മയേറിയ മൂല്യങ്ങളും ഉയർത്തിക്കൊണ്ടുവരണം. വാടകയ്ക്കും പണത്തിനുംവേണ്ടി മാത്രമാകരുത് ഇത്തരം പൊതുകേന്ദ്രങ്ങൾ. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തെ ഉയർച്ചയിലേക്ക് നയിക്കണം. പൊതു ഇടങ്ങൾ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള സ്ഥാപനങ്ങൾ ഉയർന്നുവരേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് എം. ജനീഷ്കുമാർ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ വി.ഡി. സതീശൻ, ഒ. രാജഗോപാൽ, നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, പി. രാജീവ്, പി. രാജു, ടി.വി. നിഥിൻ, ഷീബ പ്രതാപൻ, സി.കെ. പത്മകുമാർ, താലൂക്ക് സെക്രട്ടറി രഞ്ജിത്ത് മേനോൻ, വിജയകുമാർ കാടാശ്ശേരിൽ, രമേഷ് ബാബു എന്നിവർ സംസാരിച്ചു. ഡോ. സി.കെ. രാമചന്ദ്രൻ, പെരുവനം കുട്ടൻമാരാർ, ഡോ. നീന പ്രസാദ്, കലാമണ്ഡലം ശ്രീകുമാർ, ആർ.കെ. ദാമോദരൻ, ശ്രീകുമാരി രാമചന്ദ്രൻ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story