Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിസാര രോഗങ്ങൾ:...

അതിസാര രോഗങ്ങൾ: രാജ്യാന്തര സമ്മേളനം കൊച്ചിയിൽ 30 മുതൽ

text_fields
bookmark_border
കൊച്ചി: ഗവേഷണങ്ങളിലൂടെയും നൂതന ചികിത്സമാർഗങ്ങളിലൂടെയും അതിസാരവും പോഷകാഹാരക്കുറവും മൂലമുണ്ടാകുന്ന രോഗങ്ങളും നേരിടാൻ ലോകമെങ്ങുമുള്ള വിദഗ്ധരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന ഏഷ്യൻ കോൺഫറൻസ് ഓൺ ഡയേറിയൽ ഡിസീസ് ആൻഡ് ന്യുട്രീഷ്യ​െൻറ (അസ്കോഡ്) 14ാം സമ്മേളനം കൊച്ചിയിൽ നടക്കും. ഇൗ മാസം 30 മുതൽ നവംബർ ഒന്നുവരെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന രാജ്യാന്തര സമ്മേളനം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സ​െൻറർ ഫോർ ബയോടെക്നോളജിയാണ് (ആർ.ജി.സി.ബി) സംഘടിപ്പിക്കുന്നത്. 'ജീവരക്ഷ: അതിസാര രോഗങ്ങൾ, ടൈഫോയിഡ്, പോഷകാഹാരക്കുറവ് എന്നിവക്ക് നൂതന പരിഹാരമാർഗങ്ങൾ' ആണ് പ്രമേയം. രാജ്യത്തെ വിദഗ്ധ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും പുറമെ ബ്രിട്ടൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, സ്വീഡൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 61 ചികിത്സകർ പ്രബന്ധാവതരണം നടത്തും.
Show Full Article
TAGS:LOCAL NEWS
Next Story