Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:05 AM IST Updated On
date_range 29 Oct 2017 11:05 AM ISTപട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാലപ്രാബല്യം കൂട്ടിച്ചേർക്കണം ^ഇൻഫാം
text_fieldsbookmark_border
പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാലപ്രാബല്യം കൂട്ടിച്ചേർക്കണം -ഇൻഫാം കൊച്ചി: കൈവശഭൂമിയുടെ പട്ടയത്തിനുള്ള വരുമാനപരിധി എടുത്തുകളഞ്ഞും കൈമാറ്റ നിയന്ത്രണങ്ങൾ ഒഴിവാക്കിയും കൃഷിഭൂമിയിലെ മരങ്ങളിൽ കർഷകന് അവകാശം അനുവദിച്ചും സംസ്ഥാന സർക്കാർ കഴിഞ്ഞ 10ന് പുറപ്പെടുവിച്ച പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാലപ്രാബല്യം കൂട്ടിച്ചേർക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി കൈവശംെവച്ച് തലമുറകളായി കൃഷിചെയ്തുവന്ന ഭൂമി കൈമാറ്റം ചെയ്യാനോ പണയംവെക്കാനോ സാധിക്കാത്തവിധം 16 ഉപാധികളുള്ള പട്ടയമാണ് മുൻസർക്കാർ നൽകിയത്. ഇതെല്ലാം റദ്ദുചെയ്തും ഭേദഗതി വരുത്തിയതുമായ പുതിയ വിജ്ഞാപനത്തിെൻറ ഗുണഫലം മുൻകാലങ്ങളിൽ ഉപാധികൾക്കുവിധേയമായി പട്ടയമെടുത്തവർക്കുകൂടി ലഭ്യമാക്കണം. ഇവരുടെ പുതിയ അപേക്ഷ സ്വീകരിക്കാനുള്ള സംവിധാനം റവന്യൂ ഓഫിസുകളിൽ സജ്ജീകരിക്കണം. 1964ലെ ഭൂപതിവ് ചട്ടം സെക്ഷൻ നാല് പ്രകാരം കൃഷിക്കും മറ്റാവശ്യങ്ങൾക്കും കടമുറികൾക്കുമുള്ള നിയന്ത്രണംകൂടി നീക്കിയാൽ മാത്രമേ കർഷകർക്ക് പുത്തൻ ഭേദഗതികൊണ്ട് പൂർണതോതിൽ പ്രയോജനമുണ്ടാകൂവെന്ന് വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story