Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസി വെൽഫെയർ​ ഫോറം...

പ്രവാസി വെൽഫെയർ​ ഫോറം എറണാകുളം ചാപ്​റ്റർ രൂപവത്​കരിച്ചു

text_fields
bookmark_border
കൊച്ചി: സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ യഥാവിധി ലഭ്യമാക്കുന്നതിന് പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ ഫോറത്തി​െൻറ എറണാകുളം ചാപ്റ്റർ രൂപവത്കരിച്ചു. വിദേശത്ത് ജോലിചെയ്യുന്ന കേരളീയർ, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയവർ, കേരളത്തിന് പുറത്ത് ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ എന്നിവർക്കാണ് അംഗത്വം നൽകുക. ക്ഷേമനിധി, ചികിത്സ, വിവാഹ സഹായങ്ങൾ തുടങ്ങി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ച് അധികം പ്രവാസികളും ബോധവാന്മാരല്ലെന്നും ഇവരെ സഹായിക്കാൻ പി.ഡബ്ല്യൂ.എഫ് ഹെൽപ് ഡെസ്ക് തുറക്കുമെന്നും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അർഷദ് പെരിങ്ങാല പറഞ്ഞു. സെക്രട്ടറിയായി ആഷിഖ് പള്ളുരുത്തിയെയും അസി. സെക്രട്ടറിയായി ഡോ. സുമയ്യ വൈപ്പിനെയും കമ്മിറ്റി അംഗങ്ങളായി അഷറഫ് േതാപ്പിലാൻ, സിറാജ് തായിക്കാട്ടുകര എന്നിവരെയും തെരഞ്ഞെടുത്തു. മണ്ഡലം കൺവീനർമാരായി അഷറഫ് (കോതമംഗലം), സജാദ് (മൂവാറ്റുപുഴ), എൻ.എം ബഷീർ (പെരുമ്പാവൂർ), ഗഫൂർ (എറണാകുളം), സലാം (തൃക്കാക്കര), എം.എസ് ഷംസു (കൊച്ചി), ജലാലുദ്ദീൻ (വൈപ്പിൻ), റഷീദ് അബൂബക്കർ (പറവൂർ) എന്നിവരെയും നിശ്ചയിച്ചു. അംഗത്വം ലഭിക്കാൻ 9847251822 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. രൂപവത്കരണത്തിനും ഭാരവാഹി തെരഞ്ഞെടുപ്പിനും വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറിമാരായ ഷംസു എടയാർ, മുസ്തഫ പള്ളുരുത്തി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story