Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർജുനൻ മാസ്​റ്റർക്ക്...

അർജുനൻ മാസ്​റ്റർക്ക് ചലച്ചിത്ര സംഗീതഗുരു ബഹുമതി

text_fields
bookmark_border
കൊച്ചി. പ്രശസ്ത സംഗീതകാരൻ എം.കെ. അർജുനൻ മാസ്റ്ററെ ചാവറ കൾചറൽ സ​െൻറർ ചലച്ചിത്ര സംഗീത ഗുരുവന്ദന പുരസ്കാരം നൽകി ആദരിക്കുന്നു. 31ന് വൈകീട്ട് 6.30ന് കാരിയ്ക്കാമുറി ചാവറ കൾചറൽ സ​െൻററിൽ നടക്കുന്ന ചടങ്ങിൽ എം.കെ. സാനു ആദരദീപം കൊളുത്തും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ചാവറ കൾചറൽ സ​െൻറർ ചെയർമാൻ ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് സമ്മാനിക്കും. ശ്രീകുമാരൻ തമ്പി ആദരപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന അർജുനസന്ധ്യയിൽ ശ്രീകുമാരൻ തമ്പിക്ക് പുറമെ കെ.ജി. ജോർജ്, മോഹൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, വിദ്യാധരൻ, ഔസേപ്പച്ചൻ, ബേണി- ഇഗ്നേഷ്യസ്, ബിജിബാൽ, ബിജുനാരായണൻ, തോമസ് ബെർളി, ജോർജ് കിത്തു, ആൻറണി സോണി, ജോൺ പോൾ തുടങ്ങിയവർ ഇഷ്ടപ്പെട്ട അർജുനഗാനം അവതരിപ്പിച്ച് സംഗീതഗുരുവിന് ആദരമർപ്പിക്കുമെന്ന് ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു. ഭരണഭാഷാ വാരാചരണം: ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ കൊച്ചി: നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന ഭരണഭാഷ വാരാചരണത്തി​െൻറ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഥാരചന, പ്രബന്ധരചന, പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളിലാണ് രചന മത്സരങ്ങള്‍. ആകാശവാണിയും പി.ആർ.ഡിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളഭാഷ പ്രശ്‌നോത്തരി നവംബര്‍ ആറിന് ഉച്ചക്ക് രണ്ടിന് സ്പാര്‍ക്ക് ഹാളില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story