Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിന്നൽ പരിശോധനയിൽ...

മിന്നൽ പരിശോധനയിൽ പിടിയിലായത് നിരവധി ബസുകൾ

text_fields
bookmark_border
കാക്കനാട്: പൊതുജനങ്ങളും വിവിധ സംഘടനകളും സ്വകാര്യ ബസുകൾക്കെതിരെ ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകിയ പരാതിയിൽ പിടിയിലായത് നിരവധി ബസുകൾ. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് എത്തിയ നൂറിലധികം മോട്ടോർ വാഹന ഉദ്യോഗസ്ഥരാണ് മിന്നൽ പരിശോധന നടത്തി സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ട്രിപ് മുടക്കിയതിന് 27, സീറ്റ് സംവരണം പാലിക്കാത്തതിന് 18, എയർ ഹോൺ ഉപയോഗിച്ചതിന് 54, അനധികൃതമായി മ്യൂസിക് സംവിധാനം ഘടിപ്പിച്ചതിന് 60, ടിക്കറ്റിൽ ബസി​െൻറ രജിസ്റ്റർ നമ്പർ രേഖപ്പെടുത്താത്തതിന് 65, പരാതിപ്പുസ്തകം സൂക്ഷിക്കാത്തതിന് 83 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് ആറ് കണ്ടക്ടർമാരുടെ പേരിലും ലൈസൻസ്, യൂനിഫോം, നെയിം പ്ലേറ്റ് എന്നിവ ഇല്ലാത്തതിന് 178 പേർക്കെതിെരയും കേസെടുത്തു. പരാതികളുടെ അടിസ്ഥാനത്തിലുള്ള പരിശോധന വരുംദിവസങ്ങളിലും തുടരും. തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ കെ.ജി. സാമുവൽ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS
Next Story