Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​ലിം ലീഗ് പ്രകടനം...

മുസ്​ലിം ലീഗ് പ്രകടനം നടത്തി

text_fields
bookmark_border
കളമശ്ശേരി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആര്‍.എസ്.എസ് വത്കരണത്തിനെതിരെ മുസ്ലിം ലീഗ് കളമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ലീഗ് ടൗണ്‍ പ്രസിഡൻറ് പി.എം.എ. ലത്തീഫ്, ജനറല്‍ സെക്രട്ടറി പി.ഇ. അബ്ദുൽറഹീം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് കെ.പി. സുബൈര്‍, ലീഗ് ടൗണ്‍ ഭാരവാഹികളായ അബ്ദുൽഖാദര്‍ തീനാടന്‍, സിദ്ദീഖ് ചെങ്ങണ്ടറ, മണ്ഡലം സെക്രട്ടറിമാരായ കെ.എ. സിദ്ദീഖ്, സി.എം.എ. കരീം, നഗരസഭ കൗണ്‍സിലര്‍ വി.എസ്. അബൂബക്കര്‍, യൂത്ത് ലീഗ് നേതാവ് കെ.ഇ. മാഹിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടംവലി ചാമ്പ്യൻഷിപ്പിന് തുടക്കം കളമശ്ശേരി: രണ്ടാമത് സംസ്ഥാന സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിന് ഏലൂരിൽ തുടക്കമായി. എം.ഇ.എസ് ഈസ്റ്റേൺ സ്കൂൾ ഗ്രൗണ്ടിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏലൂർ നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ, മെറ്റിൽഡ ജയിംസ്, എം.എം. അഷറഫ്, ഷക്കീല ബീവി, പി.എം. അബൂബക്കർ, ബ്രിേട്ടാ റൊസാരിയ, ഷാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story