Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:41 AM IST Updated On
date_range 29 Oct 2017 10:41 AM ISTമട്ടാഞ്ചേരി സ്ത്രീകളുെടയും കുട്ടികളുെടയും ആശുപത്രിയില്‍ വെള്ളവും വെളിച്ചവുമില്ല
text_fieldsbookmark_border
മട്ടാഞ്ചേരി: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കുടിവെള്ളവും ആവശ്യത്തിന് വെളിച്ചവുമില്ലാത്തത് രോഗികെളയും കൂട്ടിരിപ്പുകാെരയും വലക്കുന്നു. ഗര്‍ഭിണികളാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. വെള്ളത്തിന് പുറെമയുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. പലരും വീട്ടില്‍നിന്ന് കാനുകളിലും മറ്റും കുടിവെള്ളം എത്തിക്കുന്ന അവസ്ഥയാണ്. ആവശ്യത്തിന് വെളിച്ചമില്ലാത്തതും വാര്‍ഡുകളില്‍ ഫാന്‍ ഇല്ലാത്തതും രോഗികളെ വലക്കുന്നു. ആശുപത്രി വികസനസമിതി കഴിഞ്ഞയാഴ്ച ചേര്‍ന്നെങ്കിലും എം.എല്‍.എ യോഗം തുടങ്ങുന്നതിനുമുമ്പും കലക്ടർ പിന്നീടും എത്തിയതിനാൽ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂചന. ജില്ല ആശുപത്രിയായതിനാല്‍ നഗരസഭക്കും വേണ്ടരീതിയില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണ്. അധികൃതരുടെ അനാസ്ഥയാണ് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് കാരണമെന്നാണ് ആരോപണം. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ ശനിയാഴ്ച രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ ബഹളം വെച്ചു. തുടർന്നാണ് വെള്ളം എത്തിച്ചത്. കോൺഗ്രസ് ശ്രദ്ധക്ഷണിക്കൽ സമരം ഉദയംപേരൂർ: ഉദയംപേരൂരിൽ പൊതുശ്മശാനം നിർമാണത്തിലെ അനാസ്ഥക്കെതിരെ കോൺഗ്രസ് ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി.വി. ഗോപിദാസ്, ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ്, ജയൻ കുന്നേൽ, കെ.എൻ. കാർത്തികേയൻ, പി.സി. സുനിൽ കുമാർ, കെ.എൻ. സുരേന്ദ്രൻ, ഓമന പ്രകാശൻ എന്നിവർ സംസാരിച്ചു. ടി.എസ്. യോഹന്നാൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കദളിക്കാട് സ്വാഗതവും ബാരിഷ് വിശ്വനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story