Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:11 AM IST Updated On
date_range 28 Oct 2017 11:11 AM ISTസി.പി.എമ്മിൽ ഒരുവിഭാഗം ബി.ജെ.പിയുടെ ബി ടീമായി ^ഹസന്‍
text_fieldsbookmark_border
സി.പി.എമ്മിൽ ഒരുവിഭാഗം ബി.ജെ.പിയുടെ ബി ടീമായി -ഹസന്‍ ആലപ്പുഴ: മതേതരത്വത്തിന് വെല്ലുവിളി ഉയരുന്ന കാലഘട്ടത്തിലും സി.പി.എമ്മിലെ ഒരുവിഭാഗം തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ട് ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. എൻ.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളന ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച 'മതേതര ഇന്ത്യ വെല്ലുവിളികളിലൂടെ' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുന്നില്‍ക്കണ്ട് ന്യൂനപക്ഷ വോട്ട് ബാങ്ക് നിലനിര്‍ത്താനാണ് ഇവരുടെ ശ്രമം. ന്യൂനപക്ഷവോട്ടുകൾ മാത്രം ലക്ഷ്യം വെച്ച് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിച്ചാൽ സമൂഹത്തിൽ ഒരിക്കലും മതനിരപേക്ഷതയുണ്ടാകില്ല. രാജ്യത്തിെൻറ ബഹുസ്വരത തകര്‍ത്ത് വെറുപ്പും വിദ്വേഷവും പടര്‍ത്തി ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ ലഹള കൊണ്ട് യു.പിയിൽ നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തില്‍ പശുരാഷ്ട്രീയം ഉയര്‍ത്തി വികാരങ്ങൾ ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം. ആഗ്രയില്‍ വിദേശ സഞ്ചാരികളെ ആക്രമിച്ചതിനുപിന്നിലും വര്‍ഗീയത തന്നെയാണെന്ന് ഹസന്‍ കുറ്റപ്പെടുത്തി. സംസ്ഥാന വൈസ്പ്രസിഡൻറ് ഡി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം.ലിജു, കെ.പി.സി.സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ജോയൻറ് കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. ജോസ്പ്രകാശ്, എ.എ. ഷുക്കൂര്‍, എന്‍. രവികുമാര്‍, കെ.എ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story