Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്തർ സംസ്​ഥാന വാഹന...

അന്തർ സംസ്​ഥാന വാഹന മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
കൊച്ചി: രണ്ടുവർഷം മുമ്പ് മോഷ്ടിച്ച കാറുമായി മോഷ്ടാവ് പിടിയിൽ. ബംഗളൂരു സ്വദേശി നസീറിനെയാണ് എറണാകുളം നോർത്ത് സി.െഎ കെ.ജെ. പീറ്ററി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലെ പോപുലർ ഹ്യുണ്ടായി ഷോറൂമിൽനിന്ന് 2015ൽ മോഷ്ടിച്ച െഎ 20 കാർ സഹിതമാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ചേരാനല്ലൂർ സിഗ്നലിന് സമീപം വാഹന പരിശോധനക്കിടെ കളമശ്ശേരി ഭാഗത്തുനിന്ന് അതിവേഗം വന്ന കെ.എൽ-05/ എം.ക്യു 9286 കാർ സിഗ്നൽ അവഗണിച്ച് പോകുന്നത് കണ്ട പൊലീസ് തടയുകയായിരുന്നു. പ്രതി ഒാടി മറയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് സഞ്ചരിച്ചിരുന്ന വാഹനം മോഷണമുതലാണെന്ന് മനസ്സിലായത്. സ്വന്തം വാഹനമാണെന്നും ബംഗളൂരുവിൽ ബിസിനസുകാരനാണെന്നും ട്രാഫിക് ലംഘനത്തിന് കേെസടുത്ത് പറഞ്ഞുവിടണമെന്നും വാദിച്ച പ്രതിയെ കർണാടക മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്മ​െൻറി​െൻറ വെബ്സൈറ്റ് പരിശോധിച്ച് വ്യാജ നമ്പറാണെന്ന് മനസ്സിലായതോടെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ഷോറൂമിൽനിന്ന് കാർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിലക്നഗർ പൊലീസ് സ്റ്റേഷനിൽ നസീറിനെതിരെ കേസുണ്ട്. എറണാകുളം എ.സി ലാൽജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. 2015 മുതൽ വ്യാജ നമ്പർ േപ്ലറ്റ് വെച്ച് സുഹൃത്തായ അഭിഭാഷകനാണ് വാഹനം ഉപയോഗിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പ് ബംഗളൂരു കമേഴ്സ്യൽ സ്ട്രീറ്റിലുള്ള മലബാർ ഗോൾഡ് ജ്വല്ലറിയിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിലും നിരവധി കാർ മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story