Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:08 AM IST Updated On
date_range 28 Oct 2017 11:08 AM ISTവിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കി
text_fieldsbookmark_border
ചെങ്ങന്നൂർ: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ലൈവ് സ്റ്റോക് മാനേജ്മെൻറ് വിദ്യാർഥിനിയാണ് വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാടെ സ്കൂൾ വളപ്പിലെ ഇരുനില കെട്ടിടത്തിെൻറ മുകളിൽ കയറി ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. രംഗം കണ്ടുനിന്ന സഹപാഠികളും അധ്യാപകരും കുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ നടത്തിയ ശ്രമം വിഫലമായതോടെ ചെങ്ങന്നൂർ പൊലീസും ഫയർ ഫോഴ്സും സർവ സന്നാഹങ്ങളോടെ സ്ഥലത്തെത്തി. ഇതിനിടെ വിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ കേണപേക്ഷിച്ചിട്ടും ചാടുമെന്ന നിർബന്ധത്തിൽ പെൺകുട്ടി ഉറച്ചുനിന്നു. രംഗം വഷളായതോടെ പൊലീസും ഫയർഫോഴ്സും ഇരുവശത്തൂടെ മുകളിൽ കയറി. ഉദ്യോഗസ്ഥരും അധ്യാപകരും സഹപാഠികളും പെൺകുട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തി. അതിനിടെ, ഫയർഫോഴ്സിലെയും പൊലീസിലെയും ഉദ്യോഗസ്ഥർ പെൺകുട്ടിയെ പിടികൂടി താഴെ എത്തിച്ചു. കുറെ നാളായി മാനസികപ്രശ്നങ്ങൾക്ക് ചികിത്സ നടത്തിവന്ന കുട്ടി, തിങ്കളാഴ്ച നടക്കേണ്ട സ്കൂൾ യുവജനോത്സവത്തോടനുബന്ധിച്ച് പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്നു. പെൺകുട്ടി പലഹാരപ്പൊതി വിതരണം ചെയ്യുന്നതിനിടെ മറ്റൊരു കുട്ടി നടത്തിയ പരാമർശമാണ് പ്രകോപിതയാക്കിയതെന്ന് അധ്യാപകരും സഹപാഠികളും പറഞ്ഞു. പിന്നീട് വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ സി.ഐ ദിലീപ് ഖാൻ, എസ്.ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്റ്റേഷൻ ഓഫിസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നിശമന രക്ഷാസേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മേഖല കണ്‍വെന്‍ഷന്‍ മാവേലിക്കര: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖല കണ്‍വെന്‍ഷന്‍ ഞായറാഴ്ച ഉച്ചക്ക് 2.30ന് മാവേലിക്കര മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കും. ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രസിഡൻറ് അലക്‌സ് പി. ഉമ്മന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻറ് ഇല്യാസ് വടക്കന്‍ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story