Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:08 AM IST Updated On
date_range 28 Oct 2017 11:08 AM ISTകുര്യൻമലയിലെ പകൽവീട് നവംബർ ആദ്യം തുറക്കും
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭ കുര്യൻമലയിൽ നിർമിച്ച പകൽവീട് നവംബർ ആദ്യം തുറക്കും. കുടുംബാംഗങ്ങൾ തൊഴിലിന് പോകുമ്പോൾ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന വയോധികരെ സഹായിക്കുന്നതിനായാണ് പകൽവീട് ഒരുക്കിയത്. മരുന്നും - ഭക്ഷണവും വിശ്രമത്തിന് സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സഹീറും അറിയിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തന സമയം. ആദ്യഘട്ടത്തിൽ 10 പേർക്കാണ് പ്രവേശനം. സേവനം ആവശ്യമുള്ളവർ നവംബർ മൂന്നി-ന് നഗരസഭ ഓഫിസിൽ അറിയിക്കണം. വൈദ്യുതി മുടങ്ങും മൂവാറ്റുപുഴ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാറത്തിട്ട, മണിയംകല്ല്, മാറാടി, കായനാട്, മണ്ണത്തൂർ കവല എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story