Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:08 AM IST Updated On
date_range 28 Oct 2017 11:08 AM ISTകുഴികൾ, കുളങ്ങൾ... ഇതിെൻറ പേരും റോഡ്
text_fieldsbookmark_border
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മുതൽ പി.ഒ കവല വരെ യാത്ര ചെയ്താൽ ഒരേ സമയം കുഴിയും കുളവും കാണാം. റോഡിലൂടെ സഞ്ചരിക്കുകയുമാകാം. വെള്ളൂർക്കുന്നം മുതൽ പി.ഒ കവല വരെയുള്ള എം.സി റോഡ് ഭാഗങ്ങളിലടക്കം വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കച്ചേരിത്താഴം പാലത്തിലെ ചതിക്കുഴികളിൽ പെട്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ദിനേനയെന്നോണം കുഴിയിൽ വീണും കുഴി വെട്ടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽപെട്ടും നിരവധി ഇരുചക്ര യാത്രികർക്ക് പരിക്കേൽക്കുന്നുണ്ട്. റോഡ് അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുമ്പോഴും നഗരത്തിലെ റോഡുകളിലെ കുഴിയടക്കാൻ തയാറാകാതെ പൊതുമരാമത്ത് വകുപ്പ്. വ്യാഴാഴ്ച രാവിലെ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു യുവാക്കൾക്കാണ് പരിക്കേറ്റത്. കുഴി വെട്ടിച്ച് മറികടക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരുമാസത്തിനിടെ ഇരുപതിൽ അധികം അപകടങ്ങളാണ് ഇവിടെ നടന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ടുകോടി അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ദേശീയപാതയും മൂന്നു സംസ്ഥാനപാതകളും സന്ധിക്കുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്കുമൂലം ജനം വലയാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് റോഡിലെ കുഴികൾ മൂലമുള്ള പ്രശ്നം രൂക്ഷമായത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും റോഡ് അറ്റകുറ്റപ്പണി ആരംഭിക്കാൻ തയാറാകാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story