Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:08 AM IST Updated On
date_range 28 Oct 2017 11:08 AM ISTനാഷനലിസ്‌റ്റ് കേരള കോൺഗ്രസ് സംസ്‌ഥാന ക്യാമ്പ്
text_fieldsbookmark_border
ആലുവ: നാഷനലിസ്‌റ്റ് കേരള കോൺഗ്രസ് സംസ്‌ഥാന ക്യാമ്പ് ആലുവ തോട്ടുമുഖം വൈ.എം.സി.എയിൽ നവംബർ നാല് മുതൽ ആറ് വരെ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എൻ.എൻ. ഷാജി, ജനറൽ കൺവീനർ കെന്നഡി കരിമ്പിൻകാലയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് രാവിലെ പത്തിന് പാർട്ടി ചെയർമാൻ കുരുവിള മാത്യൂസ് പതാക ഉയർത്തും. തുടർന്ന് സംഘടന ചർച്ച നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം ബി.ജെ.പി സംസ്‌ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളായ പി.സി. തോമസ്, ടി.വി. ബാബു, രാജൻ ബാബു, കെ.കെ. പൊന്നപ്പൻ, വി.വി. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. വൈകീട്ട് അഞ്ചിന് 'കേരളവും ആക്രമണരാഷ്ട്രീയവും' വിഷയത്തിൽ നടക്കുന്ന സെമിനാർ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വി. മുരളീധരനും 6.30ന് 'കേന്ദ്രഭരണവും ന്യൂനപക്ഷ അവകാശങ്ങളും' വിഷയത്തിൽ നടക്കുന്ന സെമിനാർ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസും ഉദ്ഘാടനം ചെയ്യും. അഞ്ചിനും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. 11ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ആറിന് രാവിലെ മണപ്പുറത്തേക്ക് കൂട്ടനടത്തം സംഘടിപ്പിക്കും. തുടർന്ന് ക്യാമ്പ് അവലോകനവും യുവജന, കർഷക, വനിത, അഭിഭാഷക, തൊഴിലാളി സമ്മേളനങ്ങളും നടക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി സംസാരിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി ബിജി മണ്ഡപം, ചന്ദ്രശേഖരൻ നായർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story